KeralaLatest NewsNewsEntertainment

വീട്ടില്‍ നടക്കുന്ന കൈവിട്ട കളികള്‍

ജീവിതത്തില്‍ ഒരു ചെറിയ കൈവിട്ട കളി പോലും കളിക്കാത്തതായി ആരും ഉണ്ടാവില്ല ! പക്ഷെ , അങ്ങനെ നമ്മള്‍ അറിഞ്ഞോ അറിയാതയോ കളിക്കുന്ന ചില കൈവിട്ട കളികള്‍ക്ക് നമ്മള്‍ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വന്നാലോ ? അതെ , ചില കൈവിട്ട കളികള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും , അതിനെ കുറിച്ചു തന്നെയാണ് എസ്.പി .എച് പ്രൊഡക്ഷസിന്റെ ‘ കൈവിട്ട കളി ‘ എന്ന ഹ്രസ്വചിത്രം ചര്‍ച്ച ചെയുന്നത്

തന്റെ വീട്ടില്‍ നടന്ന ചില സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഷോര്‍ട് ഫിലിമിന്റെ എഴുത്തും സംവിധാനവും നിര്‍വഹിച്ച ഹരി ‘ കൈവിട്ട കളി ‘ എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത് . ഒരു ദിവസം വീട്ടില്‍ നിന്നും ജോലി കഴിഞ്ഞു തിരിച്ചെത്തിയ ഹരിയെ ആ പ്രത്യേക ദിവസം നടന്ന ചില കാര്യങ്ങള്‍ അച്ഛന്‍ ഓര്‍മിപ്പിച്ചു , തന്റെ ചെറിയ ഒരു അശ്രദ്ധ ഒരു പക്ഷെ വലിയ ഒരു പ്രശ്‌നത്തിലേക്ക് നയിക്കും എന്ന് ഹരി മനസിലാക്കുകയും ഈ ആശയം ഒരു കഥ രൂപത്തില്‍ മാറ്റി തന്റെ കൂടെ അഡ്വെര്‍ടൈസിംഗില്‍ വര്‍ക്ക് ചെയുന്ന പുനീതിനോടും സബ്രിനയോടെയും പങ്കുവഹിച്ചു , ആ ആശയത്തിന്റെ സമകാലീന റെലവന്‍സ് മനസിലാക്കിയ അവര്‍ ഇതിനോട് നിര്‍മാണം നിര്‍വഹിക്കാന്‍ തയ്യാറായി.

നവംബര്‍ 20 ന് യൂട്യൂബില്‍ റിലീസായ ‘ കൈവിട്ട കളിക്ക് ‘ മികച്ച പ്രതികരണം ആണ് ലഭിച്ചത് , ഷോര്‍ട് ഫിലിമിന്റെ അവതരണ മിക്കവിനെയും വ്യത്യസ്തമായ തീം നെയും ഷോര്‍ട് ഫിലിം കണ്ട എല്ലാവരും ഒരുപോലെ അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button