KeralaLatest NewsIndia

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചത് മലയാളി സി.ആര്‍.പി.എഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്

ജാര്‍ഖണ്ഡ് : മലയാളി ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു. സിആര്‍പിഎഫ് അസി. കമാന്‍ഡന്റ് സാഹുല്‍ ഹര്‍ഷനാണ് ജാര്‍ഖണ്ഡിലെ ബോക്കോറയില്‍ വച്ച്‌ വെടിയേറ്റ് മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് സാഹുല്‍ ഹര്‍ഷന്‍ ജാര്‍ഖണ്ഡില്‍ എത്തിയത്.സാഹുല്‍ ഹര്‍ഷനെ കൂടാതെ സിആര്‍പിഎഫ് എഎസ്‌ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരേയും വെടിവെച്ചു കൊന്നതെന്നാണ് വിവരം.

ബൊറോക്കോയില്‍ തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. വെടിവെപ്പിനു പിന്നിലെ കാരണംവ്യക്തമായിട്ടില്ല. സംഭവസമയത്ത് ദീപേന്ദര്‍ യാദവ് മദ്യപിച്ചിരുന്നതായും പൊടുന്നനെ ഇയാള്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും ചില സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ആലുവ സ്വദേശിയാണ് ഷാഹുല്‍ ഹര്‍ഷന്‍. ഷാഹുലിന്റെ ഭൗതികദേഹം നാളെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.

വെടിവെച്ച ദീപേന്ദ്ര യാദവിനും പരിക്കേറ്റതായാണ് വിവരം. ഡിസംബര്‍ നാലിന് ചത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ ഐടിബിപി സൈനിക ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷ് ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 45 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ മുസുദുള്‍ റഹ്മാന്‍ ആണ് വെടിവെപ്പ് നടത്തിയത്. മുസ്ദുള്‍ റഹ്മാനും സ്വയം വെടിവെച്ച്‌ മരിച്ചിരുന്നു.

shortlink

Post Your Comments


Back to top button