Latest NewsKeralaNewsIndia

‘നിരപരാധികളെ പ്രതിയാക്കിയാൽ പിന്നീട് അവരാണ് ഇരയാവുന്നത്’; ലൈംഗീക അതിക്രമ കേസുകളിൽ ജാഗ്രതവേണമെന്ന് ഹൈക്കോടതി

പോക്‌സോ കേസുകളിലടക്കം ലൈംഗീകാതിക്രമം നടത്തിയെന്ന് സംശയിക്കുന്ന പ്രതിയെ പിടികൂടും മുൻപ് ജാഗ്രത പാലിക്കണമെന്ന് കേരള ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പോക്‌സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുത്. ലൈഗീകാതിക്രമമോ, ബലാൽസംഗം ചെയ്തുവെന്നോ പേരിൽ, നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ ശേഷം, ഇവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുന്നതെന്നും കോടതി എടുത്തുക്കാട്ടി.

2018-ൽ ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയെ തുടർന്നുണ്ടായ കേസിൽ വിധി പുറപ്പെടുവിക്കേയായിരുന്നു, കോടതി ഇക്കാര്യം നിരീക്ഷിച്ചത്. കോട്ടയം പാമ്പാടിയിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്.

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന 13 കാരിയുടെ കൈയ്യിൽ ഉറക്കെ ബസുടമ അടിക്കുകയായിരുന്നു. ഇതിനെ തുടർന്ന്, വിദ്യാർത്ഥനി പരാതിനൽകുകയായിരുന്നു. അതേസമയം, ബസിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. ഇതോടെ, ഈ കേസ് തള്ളിക്കൊണ്ടാണ്, ലൈംഗിക അതിക്രമ കേസുകളുടെ സ്വഭാവത്തെ കുറിച്ച് പൊതുവായ നിരീക്ഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button