സുന്ദരിയാകാന്‍ ഇതാ ഒരു സ്പൂണ്‍ നെയ്യ്നിങ്ങളെ സുന്ദരിയാക്കാനുള്ള ഒരു വിദ്യ വീട്ടിലെ അടുക്കളയില്‍ തന്നെയുണ്ട്, പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ നെയ്യ്. ഉള്ളില്‍ കഴിക്കുന്നതിനു മാത്രമല്ല, ചര്‍മ്മസൗന്ദര്യത്തിനും നെയ്യ് മികച്ചതാണ്.
വിറ്റമിന്‍ എ, ഇ എന്നിവ കൂടാതെ നിരവധി ആന്റി ഓക്‌സിഡന്റുകളും നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഇവ ചേര്‍ന്ന് ചര്‍മ്മത്തിന് പുതുജീവനേകി ചര്‍മ്മത്തെ മൃദുലമാക്കും. കൂടാതെ ചെറുപ്പം നിലനിര്‍ത്താനും സഹായിക്കും
രാത്രിയില്‍ ക്ലെന്‍സിങ്ങിനു ശേഷം ഒരു തുള്ളി നെയ്യ് എടുത്ത് മുഖത്തു തടവുക. മുകളിലേക്കും പുറത്തേക്കും ഉള്ള ദിശകളില്‍ ഏതാണ്ട് മൂന്നു നാലു മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം ഈര്‍പ്പമുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചു കളയുക. ചര്‍മ്മം മൃദുവും മിനുസമുള്ളതും ആകും.
കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറാനും നെയ്യ് മതി. ഒരു തുള്ളി നെയ്യ് എടുത്ത് കണ്ണിനു താഴെ ചെറുതായി മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം നനവുള്ള കോട്ടണ്‍ കൊണ്ട് തുടച്ചു കളയാം. ചുളിവുകളും കറുത്ത വളയങ്ങളും കുറയുന്നത് കാണാം.
മൂന്ന് ടേബിള്‍സ്പൂണ്‍ ഓട്‌സില്‍ ഒരു ടീസ്പൂണ്‍ വീതം നെയ്യ്, തേന്‍, തൈര് ഇവ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തിളക്കമുള്ള മൃദുലമായ ചര്‍മ്മം സ്വന്തമാക്കാന്‍ ഈ ഒരൊറ്റ ഫെയ്‌സ്മാസ്‌ക്ക് മതി.
ഫാറ്റി ആസിഡ് അടങ്ങിയ നെയ്യ് മുടിയെ സോഫ്റ്റ് ആക്കും. വരണ്ട മുടിയില്‍ ഈര്‍പ്പം ഒട്ടും ഉണ്ടാകില്ല. തലമുടിയില്‍ നെയ്യ് പുരട്ടി വേരു മുതല്‍ താഴേക്ക് തടവുക. ഒരു മണിക്കൂറിന് ശേഷം കഴുകികളയാം. ഇത് മുടി വളര്‍ച്ചയ്ക്കും നല്ലതാണ്.
ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ചൂടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ചൂടുള്ള ഒരു ടവല്‍ കൊണ്ട് 20 മിനിറ്റ് പൊതിഞ്ഞു വയ്ക്കുക. ഒരു പ്ലാസ്റ്റിക് ഷവര്‍ ക്യാപ് ധരിച്ച് ഈ മാസ്‌ക് രാത്രി വയ്ക്കുക. ശക്തിയേറിയ ഈ കണ്ടീഷണര്‍ മുടിയുടെ ആരോഗ്യം വീണ്ടെടുക്കും.
Post Your Comments