KeralaLatest NewsNews

ഇകെ നായനാരുടെ ‘ബെന്‍സ്’ വീണ്ടും ലേലത്തിന് വെക്കുന്നു

ആലുവ: മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ‘ബെന്‍സ്’ വീണ്ടും ലേലത്തിന് വെക്കുന്നു. മൂന്ന് തവണയും ലേലത്തിന് വെച്ചെങ്കിലും ഏറ്റെടുക്കാൻ ആളില്ലാത്തത് കൊണ്ടാണ് 1998 മോഡല്‍ മേഴ്സിഡസ് ബെന്‍സ് നാലാം തവണയും ലേലത്തിന് വെക്കുന്നത്. 1996 മുതല്‍ 2001 വരെ നായനാര്‍ മൂന്നാമത് മുഖ്യമന്ത്രി ആയ കാലത്താണ് അദ്ദേഹം ഈ കാർ ഉപയോഗിച്ചത്. നായനാരുടെ ഹൃദ്രോഗ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ കണക്കിലെടുത്ത് അംബാസഡര്‍ മാറ്റി ബെന്‍സാക്കാന്‍ ഉപദേശിച്ചതു കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു.

Read also:നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറി അപകടം : അഞ്ചുപേർക്ക് പരിക്കേറ്റു

അതേസമയം 2001ല്‍ മുഖ്യമന്ത്രി കസേരയിലെത്തിയ എകെ ആന്റണി ഈ ബെന്‍സ് കാര്‍ ഉപയോഗിച്ചില്ല. കഴിഞ്ഞ ഏഴുവര്‍ഷമായി ഈ കാര്‍ ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടുലക്ഷം രൂപ വിലയിട്ടു ലേലം ചെയ്തിട്ടും വിറ്റുപോകാത്ത കാര്‍ ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button