CinemaLatest NewsNewsEntertainmentKollywood

‘ബാലചന്ദർ സാർ എന്നെ വിശ്വസിച്ചു, അത് ഞാൻ കാത്തു സൂക്ഷിച്ചത് പോലെ നിങ്ങളുടെ വിശ്വാസവും നഷ്ടപ്പെടുത്തില്ല’ ദർബാർ ആരെയും നിരാശപെടുത്തില്ലെന്ന് രജനികാന്ത്

കോടതി എന്ന അർഥത്തിലാണ്, ദർബാർ എന്ന പേര് ചിത്രത്തിന് വച്ചിരിക്കുന്നത്. ആദിത്യ അരുണാചലം എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ രജനി എത്തുന്നത്. അക്രമകാരികളെ അടക്കുന്ന സാധാരണത്വമുള്ള പോലീസ്. എന്നാൽ, ഈ സാധാരണ കഥയെ എത്തോളം അസാധാരണമാക്കാം എന്നാണ്, മുരുഗദോസ് ചിത്രത്തിലൂടെ പ്രേക്ഷകർ കാണാനിരിക്കുന്നതായും പരിപാടിക്കിടെ രജനികാന്ത് പറഞ്ഞു.

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദർബാറിലെ ഗാനങ്ങൾ തെന്നിന്ത്യ മുഴുവനും ഹിറ്റ് ആവുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിയിൽ വച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്, ആരാധകർക്ക് മറ്റൊരു ഉറപ്പും കൂടി ഇപ്പോൾ നൽകിയിരിക്കുകയാണ്. ആരാധകരെ ഒരിക്കലും നിരാശപ്പെടുന്ന ചിത്രമായിരിക്കില്ല ദർബാർ എന്നാണ് താരം പറയുന്നത്.

സൂപ്പർ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് രജനികാന്തിനൊപ്പം ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ദർബാർ. ഈ ചിത്രത്തെ പറ്റിയ ചർച്ചകൾ സംവിധായകനുമായി, ശിവാജി സിനിമയിൽ അഭിനയിക്കും മുൻപേ തന്നെ, താൻ നടത്തിയിരുന്നതായാണ് രജനികാന്ത് പറയുന്നത്. തിരക്കുകൾ മൂലം ഇത് വളരെ താമസിച്ചു പോയി.

കോടതി എന്ന അർഥത്തിലാണ്, ദർബാർ എന്ന പേര് ചിത്രത്തിന് വച്ചിരിക്കുന്നത്. ആദിത്യ അരുണാചലം എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ രജനി എത്തുന്നത്. അക്രമകാരികളെ അടക്കുന്ന സാധാരണത്വമുള്ള പോലീസ്. എന്നാൽ, ഈ സാധാരണ കഥയെ എത്തോളം അസാധാരണമാക്കാം എന്നാണ്, മുരുഗദോസ് ചിത്രത്തിലൂടെ പ്രേക്ഷകർ കാണാനിരിക്കുന്നതായും പരിപാടിക്കിടെ രജനികാന്ത് പറഞ്ഞു.

“ബാലചന്ദ്രര്‍ സര്‍ എന്നില്‍ വിശ്വസിച്ചു, സിനിമയിലേക്ക് കൊണ്ടുവന്നു. എന്നിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ഞാൻ ഒരിക്കലും കളഞ്ഞില്ല. അതുപോലെ നിങ്ങളുടെയെല്ലാവരുടെയും വിശ്വാസവും എനിക്ക് വേണം. ഞാൻ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. സമാധാനപരമായി ജീവിക്കാൻ ലോകത്തിന് സ്നേഹം ആവശ്യമാണ്, എല്ലാവരും അത് മനസ്സിൽ സൂക്ഷിക്കണം”- രജനികാന്ത് കൂട്ടിച്ചേർത്തു.

അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles

Back to top button