ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ലോകസഭയില്‍ പാസാക്കി. ഇനി ബില്‍ രാജ്യസഭയിലേക്ക്. ബില്ലിന്മേല്‍ 12 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയാണ് നടന്നത്. ബില്ലില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നു. ചര്‍ച്ചയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അക്കമിട്ട് അമിത് ഷാ മറുപടി നല്‍കി. ഇതിന് ശേഷമാണ് ബില്‍ വോട്ടിനിട്ടത്. 48 പേരാണ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബില്ലില്‍ പ്രതിപക്ഷത്തു നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.
ആഭ്യന്തര മന്ത്രി അമിത് ഷായാണ് പൗരത്വ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്ലാണ് ലോക്സഭ പാസാക്കിയത്. അഭയാർത്ഥികൾ നിശ്ചിത കാലാവധി ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അനുവാദം നല്‍കുന്ന ബില്ലാണ് ഇത്. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.
ALSO READ: എസ്പിജി നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി
പൗരത്വ നിയമം വരുന്നതോടെ 2014 ഡിസംബര്‍ 31-നോ അതിനു മുമ്പോ ഇന്ത്യയില്‍ എത്തി പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മത വിഭാഗങ്ങളില്‍പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ബില്‍ പാസാക്കിയത്.
Post Your Comments