Latest NewsIndiaNews

നാടും നഗരിയും യാഗഭൂമിയാക്കി ഭക്ത സഹസ്രങ്ങള്‍ ചക്കുളത്ത് അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു

ആലപ്പുഴ: നാമജപങ്ങളുടെ നിറവില്‍ ചക്കുളത്ത് കാവില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്ത സഹസ്രങ്ങള്‍. പുലര്‍ച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ പൊങ്കാല മഹോത്സവ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ പത്ത് മണിയോടെ ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി കെടാവിളക്കില്‍ നിന്നും പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി. എസ് നായരാണ് പൊങ്കാല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

41 ജീവതകളിലായി ചക്കുളത്തമ്മയെ എഴുന്നള്ളിച്ച് 500 ഓളം പുരോഹിതരുടെ കാര്‍മികത്വത്തിലാണ് പൊങ്കാല നിവേദിക്കല്‍ ചടങ്ങ് നടന്നത്. ക്ഷേത്രത്തിന് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകളിലെല്ലാം പൊങ്കാല അടുപ്പുകള്‍ നിരന്നിരുന്നു. രാത്രി കാര്‍ത്തിക സ്തംഭം അഗ്‌നിക്കിരയാക്കുന്നതോടെ നാടിനാകെ പുണ്യം ചൊരിഞ്ഞ് പൊങ്കാല മഹോത്സവത്തിന് സമാപനം ആകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button