നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഫലവര്‍ഗമാണ് പപ്പായ. ആന്റി ഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ് പപ്പായ. നാരുകളും ധാതുക്കളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പപ്പായ സഹായിക്കും.
ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റാനും സൗന്ദര്യ സംരക്ഷണത്തിനും പപ്പായ ഗുണകരമാണ്. പൊട്ടാസ്യം അടങ്ങിയതിനാല്‍ പപ്പായ ഹൃദയാരോഗ്യം സംരക്ഷിക്കുകയും സ്‌ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഓസ്റ്റിയോ ആര്‍ത്രൈറ്റീസ്, റുമറ്റോയിഡ് ആര്‍ത്രൈറ്റീസ് എന്നിവ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ കുറയ്ക്കാന്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയ്ന്‍, കൈമോപാപ്പെയിന്‍ എന്നീ എന്‍സൈമുകള്‍ സഹായിക്കും.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ ക്യാന്‍സറിനെ ചെറുക്കും. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനും പപ്പായ ഗുണകരമാണ്. കലോറി കുറവായതിനാല്‍ ശരീരഭാരം വര്‍ധിക്കുമെന്ന ആശങ്കയയില്ലാതെ പപ്പായ കഴിക്കാം. വന്‍കുടലിന്റെ സംരക്ഷണത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ അകറ്റാനും പപ്പായ പ്രയോജനപ്രദമാണ്.
Post Your Comments