Latest NewsIndia

ഡീന്‍ കുര്യാക്കോസിനും ടി എന്‍ പ്രതാപനുമെതിരെ നടപടി ആവശ്യപ്പെട്ട് മേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡിസംബര്‍ 6 ന് ലോക്‌സഭയില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇവര്‍ സ്മൃതി ഇറാനിക്ക് നേരെ മോശമായ പെരുമാറ്റം നടത്തിയത്.

ന്യൂഡല്‍ഹി: സ്മൃതി ഇറാനിക്കെതിരെ മോശമായ പെരുമാറ്റം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 374 -ാം വകുപ്പ് പ്രകാരം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപനനെയും ഡീന്‍ കുര്യാക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്.ഡിസംബര്‍ 6 ന് ലോക്‌സഭയില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇവര്‍ സ്മൃതി ഇറാനിക്ക് നേരെ മോശമായ പെരുമാറ്റം നടത്തിയത്.

മന്ത്രി സംസാരിക്കുന്നതിനിടെ ടി എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും മുഷ്ടി ചുരുട്ടി ആക്രോശിക്കുകയും മര്‍ദ്ദിക്കുമെന്ന് ആംഗ്യം കാട്ടുകയുമായിരുന്നു.തുടര്‍ന്ന് വനിതാ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇരുവരും മാപ്പ് പറയണമെന്ന് വനിത എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.എം​പി​മാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യാ​നു​ള്ള പ്ര​മേ​യം ഇ​ന്ന​ലെ സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നു വെ​ള്ളി​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, ശൂ​ന്യ​വേ​ള​യു​ടെ തു​ട​ക്ക​ത്തി​ല്‍ വി​ഷ​യം ഉ​ന്ന​യി​ച്ച പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ളാ​ദ് ജോ​ഷി പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​തെ വി​ഷ​യം സ്പീ​ക്ക​റു​ടെ തീ​രു​മാ​ന​ത്തി​നു വി​ടു​ന്നു എ​ന്നാ​ണു പ​റ​ഞ്ഞ​ത്. ആ​രെ​യും സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി ആ​ഗ്രി​ക്കു​ന്നി​ല്ലെ​ന്നും പ്ര​താ​പ​നും ഡീ​നും മാ​പ്പ് പ​റ​യ​ണ​മെ​ന്നും പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി ആ​ശ്യ​പ്പെ​ട്ടു. കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ബ​ഹ​ളംവ​ച്ച​തോ​ടെ ഇ​ട​പെ​ട്ട സ്പീ​ക്ക​ര്‍ ഇ​രു​ഭാ​ഗ​ത്തെ​യും കേ​ട്ട​ശേ​ഷം താ​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വാ​ദ​മാ​യ പൗ​ര​ത്വ​ ഭേ​ദ​ഗ​തി ബി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​ത്. എം​പി​മാ​രു​ടെ സ​സ്പെ​ന്‍​ഷ​നുവേ​ണ്ടി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു വാ​ശിപി​ടി​ച്ചാ​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ അ​വ​ത​ര​ണ​വും പാ​സാ​ക്ക​ലും വൈ​കുമെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ബി​ജെ​പി നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button