ഇന്നലെ ലോകസഭയിൽ പൗരത്വഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയിൽ ഇരുഭാഗത്തും നിന്നും വാദ പ്രതിവാദങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യ അതിര്‍ത്തി പന്‍കിടുന്ന മൂന്നു രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്…. എന്ന് അമിത് ഷാ പറഞ്ഞത് സഭയില്‍ ചിരി പടര്‍ത്തിയിരുന്നു. .അഫ്ഗാന്‍ ഇന്ത്യന്‍ ഭൂമിയുമായ് അതിര്‍ത്തി പങ്കിടുന്നില്ലെന്ന പരിഹാസവും പ്രതിപക്ഷത്ത് നിന്നുണ്ടായി അമിത് ഷാ യ്ക്ക് ജ്യോഗ്രഫി അറിയില്ല” എന്ന് കളിയാക്കിയവരും ഉണ്ട്.
എന്നാല്‍ പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും പാക് അധീന കാശ്മീര്‍ അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെന്നു പറഞ്ഞതോടെ പ്രതിപക്ഷത്തിന് മിണ്ടാട്ടം മുട്ടി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍.
എന്‍ഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. എന്‍ഡിഎയ്ക്ക് പുറത്തുള്ള ബിജു ജനതാദള്‍, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും ബില്ലിനെ അനുകൂലിച്ചു. ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. മഹാരാഷ്ട്രയിലെ സര്‍ക്കാരിന്റെ ഭാവി ചോദ്യചിഹ്നമാക്കുന്ന നിലപാടാണ് ശിവസേന സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ കോൺഗ്രെസ്സോ എൻസിപിയോ ഇതിൽ പ്രതികരിച്ചിട്ടില്ല. അതേസമയം ബില്ല് ഇനി രാജ്യസഭയിലേക്കാണ് എത്തുന്നത്. രാജ്യസഭയില്‍ ബില്‍ പാസായാല്‍ പ്രതിപക്ഷം ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്. കോടതിയില്‍ നിയമം നിലനില്‍ക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
Post Your Comments