KeralaLatest NewsNews

കു​ട്ടി​യെ ക​ഴു​ത്തി​നു പി​ടി​ച്ച്‌ ഉ​യ​ര്‍​ത്തുക​യും മു​ഖ​ത്തു ന​ഖം ആ​ഴ്ത്തി മാ​ന്തു​ക​യും ചെയ്‌തു; അധ്യാപകനെ പുറത്താക്കാൻ നിർദേശം

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ലം ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച യു​പി വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ശ്രീ​നി​ജി​നെ സ​ര്‍​വീ​സി​ല്‍​നി​ന്ന് പു​റ​ത്താ​ക്കാൻ സം​സ്ഥാ​ന ബാ​ലാ​വാ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്റെ നിർദേശം. കു​ട്ടി​യെ ക​ഴു​ത്തി​നു പി​ടി​ച്ച്‌ ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും മു​ഖ​ത്തു ന​ഖം ആ​ഴ്ത്തി മാ​ന്തു​ക​യും ചെ​യ്ത​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ബാ​ലാ​വാ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി. ​സു​രേ​ഷ് സ​ര്‍​ക്കാ​രിന് നിർദേശം നൽകിയത്. ഈ ​അ​ധ്യാ​പ​ക​ന്‍ മ​റ്റു കു​ട്ടി​ക​ളെ​യും സ​മാ​ന​മാ​യി നി​ല​ത്തി​ട്ടു മ​ര്‍​ദ്ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി കണ്ടെത്തിയിട്ടുണ്ട്.

Read also: കണ്ണില്‍ പേനകൊണ്ടുള്ള കുത്തേറ്റ കുട്ടിയെ  മാതാപിതാക്കൾ വരുന്നതുവരെ  ആശുപത്രിയിൽ എത്തിച്ചില്ല; സ്കൂൾ അധികൃതർക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഡി​സം​ബ​ര്‍ ര​ണ്ടി​നാ​ണു കേ​സി​നാ​സ്പ​ദ​മ​മാ​യി സം​ഭ​വം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ​യും ര​ക്ഷാ​ക​ര്‍​ത്താ​ക​ളു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മൊ​ഴി​ക​ള്‍ ക​മ്മീ​ഷ​ന്‍ രേ​ഖ​പ്പെ​ടു​ത്തി. മുൻപ് സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ല്‍ ഈ ​അ​ധ്യ​പ​ക​നെ ആ​റു മാ​സ​ത്തേ​ക്കു സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഹി​യ​റിം​ഗ് ന​ട​ത്തി തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button