KeralaLatest NewsNews

കേരളവും പിന്നിലല്ല; എട്ട് മാസത്തിനിടെ രജിസ്റ്റർ ചെയ്‌ത ബലാത്സംഗക്കേസുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

കൊച്ചി: എട്ട് മാസത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്‌ത ബലാത്സംഗക്കേസുകളുടെ കണക്കുകൾ പുറത്ത്. 1537 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്‌. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. 2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വര്‍ഷം ശരാശരി 15 ശതമാനം കേസുകളിൽ മാത്രമേ വിചാരണനടപടികൾ പൂർത്തിയാകുന്നുള്ളു. കേരളത്തിൽ ഇത് വെറും അഞ്ച് ശതമാനത്തിൽ താഴെയാണ്.

Read also: അന്വേഷണം അതിവേഗം പൂർത്തിയാക്കണം; ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍

ബലാത്സംഗകേസുകളില്‍ വൈദ്യപരിശോധന നടത്താന്‍ ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാനപ്രശ്നം. ശാസ്ത്രീയ പരിശോധനാഫലം യഥാസമയം കിട്ടാറില്ല. നാലായിരത്തോളം കേസുകളാണ് ഫൊറന്‍സിക് ഫലം കാത്തിരിക്കുന്നത്. ഫൊറന്‍സിക് ജീവനക്കാരുടെ എണ്ണവും കുറവാണ്. കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളിൽ അഞ്ചിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈല്‍ ഫോണ്‍-ഇന്റര്‍നെറ്റ് ദുരുപയോഗം എന്നീ കുറ്റങ്ങളും വർധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button