ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. ബിഎസ് യെഡിയൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണലിന്റെ തല്‍സമയ വിവരങ്ങള്‍ ഈസ്റ് കോസ്റ്റ് ലൈവ് അപ്ഡേറ്റില്‍ വായിക്കാം. ബിജെപി സര്‍ക്കാരിന് അധികാരത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റുകളിലെങ്കിലും വിജയിക്കണം.
225 അംഗ നിയമസഭയില്‍ നിലവില്‍ 105 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. 17 ജെഡിഎസ്, കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ രാജി വെച്ചതോടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണതും ഉപതിരഞ്ഞെടുപ്പിലേക്ക് പോയതും. ബി.എസ്. യെദ്യൂരപ്പ സര്‍ക്കാരിന് ഭരണം നില നിറുത്താന്‍ ആറ് സീറ്റുകള്‍ മാത്രം മതിയാകും.
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പിയ്ക്ക് അനുകൂലമായിരുന്നു. 225 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് നിലവില്‍ 105 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് 111 പേരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസിന് 67 അംഗങ്ങളും ജെ.ഡി.എസിന് 34 അംഗങ്ങളുമാണുള്ളത്.
Post Your Comments