മുംബൈ : ഡേറ്റാ നിരക്ക് വര്‍ധിപ്പിച്ചതിനു ശേഷം ജിയോ പുതിയ പ്ലാന്‍ പുറത്തിറങ്ങി . ഉപഭോക്താക്കള്‍ക്ക് വളരെയധികം ആശ്വാസം.
ഉപയോക്താവിന്റെ ആവശ്യം കണക്കിലെടുത്ത് റീചാര്‍ജ് ചെയ്താല്‍ ഇപ്പോഴും മികച്ച പ്ലാനുകള്‍ നല്‍കുന്നത് ജിയോ തന്നെ. ജിയോയുടെ 329 പ്ലാനില്‍ 84 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍ (ജിയോ ടു ജിയോ), 6 ജിബി ഡേറ്റ (പരിധി കഴിഞ്ഞാല്‍ കാലാവധി തീരും വരെ വേഗം കുറഞ്ഞ ഡേറ്റ), 1000 എസ്എംഎസ്, മറ്റു നെറ്റ്വര്ക്കുകളിലേക്ക് വിളിക്കാന്‍ 3000 മിനിറ്റുകള്‍ ലഭിക്കും. ശരാശരി ഉപയോക്താവിന് താങ്ങാവുന്ന നിരക്കാണിത്. ഇനി ഡേറ്റ മതിയാകാതെ വന്നാല്‍ 4ജി ഡേറ്റാ വൗച്ചര്‍ ഉപയോഗിക്കാം
Read Also : റിലയന്‍സ് ജിയോയും നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു
ജിയോയുടെ 1299 പ്ലാനില്‍ 365 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍ (ജിയോ ടു ജിയോ), 24 ജിബി ഡേറ്റ, പ്രതിമാസം രണ്ടു ജിബി ഡേറ്റ (പരിധി കഴിഞ്ഞാല്‍ കാലാവധി തീരും വരെ വേഗം കുറഞ്ഞ ഡേറ്റ), 3600 എസ്എംഎസ്, മറ്റു നെറ്റ്വര്ക്കുകളിലേക്ക് വിളിക്കാന്‍ 12000 മിനിറ്റുകള്‍ ലഭിക്കും.
രാജ്യത്തെ മൂന്നു മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികളാണ് ആദ്യം തന്നെ നിരക്കുകള്‍ ഉയര്‍ത്തിയത്. തൊട്ടുപിന്നാലെ ജിയോയും നിരക്കുകള്‍ കൂട്ടി. എന്നാല്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം (ജിയോ) തങ്ങളുടെ 35 കോടി ഉപഭോക്താക്കള്‍ക്ക് ഓഫ് നെറ്റ് ചാര്‍ജുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ആവശ്യത്തിലധികം പരിധിയില്ലാത്ത കോള്‍ ടൈമിംഗ് ഉണ്ടെന്ന് അറിയിച്ചിരുന്നു. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരേക്കാള്‍ മികച്ച പ്ലാനുകളാണ് ജിയോ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments