വിവാഹത്തിന് മുന്‍പ് സ്ത്രീധനത്തെച്ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കം. വരനെത്തിയത് വൈകിയത്തോടെ അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് ഈ സംഭവം നടന്നത്. ഉച്ചക്ക് രണ്ട് മണിക്കാണ് ഇരുകൂട്ടരും വിവാഹത്തിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരന്‍ വിവാഹവേദിയിലെത്തിയത് രാത്രിയോടെ. ഈ സംഭവം വധുവിനും കുടുംബത്തിനും വലിയ നാണക്കേടുണ്ടാക്കിയെന്ന് വിവാഹത്തിന് എത്തിയവര്‍ പറയുന്നു. വൈകീട്ട് വരെ കാത്തിരുന്നിട്ടും വരനെത്താത്തതിലാണ് വധു അയല്‍വാസിയെ വിവാഹം ചെയ്തത്.
വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. ഇതിന്റെ പേരില്‍ വരന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാര്‍ മര്‍ദിച്ചെന്നും മുറിയില്‍ പുട്ടിയിട്ടെന്നും അതുകൊണ്ടാണ് സമയത്തിന് വിവാഹത്തിന് എത്താന്‍ കഴിയാത്തതെന്നുമാണ് കുടുംബം നല്‍കുന്ന വിശദീകരണം
തര്‍ക്കത്തിനൊടുവില്‍ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം ഒത്തുതീപ്പിലാവുകയും ചെയ്തു എന്നാല്‍ വരനൊപ്പം പോകാന്‍ താല്‍പര്യമില്ലാത്ത വധു അയല്‍വാസിയായ യുവാവിനെ വിവാഹം ചെയ്യുകയും ചെയ്തു.
Post Your Comments