Latest NewsKeralaNews

എതിര്‍ത്തവരെയെല്ലാം നിയമത്തിന്റെ വഴിയേ തോല്‍പ്പിച്ച് സാബിഖയും ഗഫൂറും: സ്വന്തം മാതാപിതാക്കളും സഹോദരനും മാനസിക രോഗിയാക്കി ആശുപത്രിയില്‍ പൂട്ടിയിട്ട ബിഡിഎസ് വിദ്യാര്‍ത്ഥിനിയ്ക്ക് ഇന്ന് മിന്നുകെട്ട്

മലപ്പുറം: എതിര്‍ത്തവരെയെല്ലാം നിയമത്തിന്റെ വഴിയേ തോല്‍പ്പിച്ച് സാബിഖയും ഗഫൂറും: സ്വന്തം മാതാപിതാക്കളും സഹോദരനും മാനസിക രോഗിയാക്കി ആശുപത്രിയില്‍ പൂട്ടിയിട്ട ബിഡിഎസ് വിദ്യാര്‍ത്ഥിനിയ്ക്ക് ഇന്ന് മിന്നുകെട്ട്. ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹം എന്ന യാഥാര്‍ത്ഥ്യത്തിലെത്തിയത്. ചെറുകര മല റോഡ് സ്വദേശിനി സാബിഖ (27) തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി ഗഫൂറും (32) ആണ് ഇന്ന് ഇതുവരെ സഹിച്ച യാതനകള്‍ക്ക് വിടപറഞ്ഞ് വിവാഹിരാകുന്നത്. പ്രണയവിവാഹം തടയാന്‍ സാബിഖയെ പിതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് ഒരു മാസക്കാലം തൊടുപുഴ പൈങ്കുളം, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചെങ്കിലും പൊലീസ് സംഘം മോചിപ്പിക്കുകയായിരുന്നു.

Read Also : പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച ആശുപത്രികള്‍ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. അതിനായി ഒരു മാസം മുന്‍പ് നല്‍കേണ്ട വിവാഹ നോട്ടിസ് തൃശൂര്‍ കോടാലി സബ് രജിസ്റ്റ്രാര്‍ ഓഫിസില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ഒരു മാസം മുന്‍പ് നല്‍കേണ്ട വിവാഹ നോട്ടിസ് തൃശൂര്‍ കോടാലി സബ് രജിസ്റ്റ്രാര്‍ ഓഫിസില്‍ സമര്‍പ്പിച്ചിരുന്നു. 29ാം ദിവസം യുവതിയെ ബന്ധുക്കള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയും മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയും ആയിരുന്നു. ഇതോടെ സാബിഖ അനുഭവിച്ച വേദനകളാണ് ഇനി അവസാനിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞതു മൂലം ക്ഷീണിതയായ സാബിഖയെ മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ആശുപത്രി വിട്ടു. ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ സാബിഖയ്ക്ക് പഠനം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഭീതി വിട്ടുമാറിയിട്ടില്ല. യുവതിയുടെ പിതാവ്, സഹോദരന്‍, അടുത്ത ബന്ധു എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button