കൊച്ചി: കഴിഞ്ഞ കുറച്ചുനാളുകളായി മലയാള സിനിമയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഷെയ്ന്‍ നീഗം വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നീളുന്നു. നടന്‍ ഷെയ്ന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തിലാണ് ഒത്തുതീര്‍പ്പ് വൈകാന്‍ സാധ്യത. ഷെയ്നില്‍നിന്ന് ‘വിശ്വസനീയമായ ഉറപ്പ്’ ലഭിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്ന കണക്കുകൂട്ടലിലാണ് സംഘടന. ഷെയ്നിനെയും കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു ചര്‍ച്ചയ്ക്ക് നിര്‍മാതാക്കള്‍ തയ്യാറാകില്ലെന്നാണ് അമ്മയുടെ നിലപാട്.
Read Also : ഷെയ്ന്‍ നിഗം വിഷയം : ഒത്തുതീര്‍പ്പ് ശ്രമങ്ങളെ ചൊല്ലി അമ്മയില്‍ ഭിന്നത
ആ നിലയ്ക്ക് നേരത്തെ ഷെയ്നുമായി സംസാരിച്ച് സിനിമകള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഉറപ്പ് വാങ്ങിയ ശേഷം നിര്‍മാതാക്കളുമായി ചര്‍ച്ച നടത്താനാണ് ‘അമ്മ’ ശ്രമിക്കുന്നത്. വിദേശത്തുള്ള പ്രസിഡന്റ് മോഹന്‍ലാലുമായി ‘അമ്മ’ ഭാരവാഹികള്‍ ഇക്കാര്യം സംസാരിച്ചിട്ടുമുണ്ട്.
ഷെയ്നിന്റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നാണ് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. വിഷയം സംഘടനയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന ചില അംഗങ്ങളുടെ നിലപാടും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. നിര്‍മാതാക്കളുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് അജ്മേറിലേക്ക് യാത്ര പോയിരുന്ന ഷെയ്ന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ തിരിച്ചെത്തിയിരുന്നു.
അടുത്ത ദിവസം ‘അമ്മ’ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് അതിലേക്ക് ഷെയ്നിനെ വിളിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ഷെയ്ന്‍ ചില ഉറപ്പുകള്‍ നല്‍കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments