Latest NewsKeralaNews

മന്ത്രി എകെ ബാലനും ഷെയിന്‍ നിഗവും കൂടിക്കാഴ്ച നടത്തി; താരം തന്റെ വിഷമങ്ങൾ തുറന്നുപറഞ്ഞതായി മന്ത്രി

തിരുവനന്തപുരം: മന്ത്രി എകെ ബാലനും നടന്‍ ഷെയിന്‍ നിഗവും കൂടിക്കാഴ്ച നടത്തി. ഷെയ്ന്‍ നിഗം തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞതായും ഈ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലതെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രി എ. കെ ബാലൻ പറയുകയുണ്ടായി. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയാണ് എന്നാണ് ഷെയ്ന്‍ പറയുന്നത്. സിനിമാ വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും വിഷയത്തില്‍ ‘അമ്മ’യ്ക്കു തന്നെ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നും മന്ത്രി പറയുകയുണ്ടായി.

Read also: വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തനിക്കു തെറ്റ് പറ്റിയിട്ടില്ല : തലസ്ഥാന നഗരിയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ് തുറന്ന് ഷെയ്ന്‍

അതേസമയം, നിര്‍മ്മാതാക്കളും സംവിധായകരുമായുള്ള പ്രശ്‌നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്ന് നടന്‍ ഷെയ്ന്‍ നിഗം ആരോപിച്ചു. അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണമെന്നും അമ്മ തന്റെ സംഘടനയാണെന്നും .’അമ്മ’ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button