![](/wp-content/uploads/2019/12/tropic.jpg)
പാനൂര്‍: ആഗോള കുത്തക ബ്രാന്‍ഡിന്റെ ശീതളപാനീയത്തില്‍ നിറയെ പുഴു . കടയില്‍നിന്നും വാങ്ങിയ ശീതളപാനീയത്തില്‍ പുഴുവിനെ കണ്ടെത്തി. ഞായറാഴ്ച ഉച്ചക്ക് കടയില്‍ നിന്നും വാങ്ങിയ ട്രോപ്പിക്കാനോ സ്ലൈസിന്റെ ഒരുലിറ്റര്‍ കുപ്പിയിലാണ് പുഴുവിനെ കണ്ടെത്തിയത്.
താഴെചമ്പാട് വലിയപറമ്പത്ത് നിശാന്തും സുഹൃത്തുക്കളും വാങ്ങിയ ബോട്ടിലിലാണ് പുഴുക്കളെ കണ്ടെത്തിയത്.
കുപ്പി തുറന്നു അല്‍പം കുടിച്ച ശേഷം രുചിവ്യത്യാസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അടപ്പിലും കുപ്പിക്കുള്ളിലും വെളുത്ത പുഴുക്കളെ കണ്ടെത്തിയത്. തിങ്കളാഴ്ച ആരോഗ്യവകുപ്പിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കാനൊരുങ്ങുകയാണ് നിശാന്ത്.
അതേസമയം ട്രോപ്പിക്കാനയുടെ പാക്ക് ഡേറ്റിനെ കുറിച്ചും എക്‌സ്‌പെയറി ഡേറ്റിനെ കുറിച്ചുമുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല
Post Your Comments