Latest NewsNewsLife StyleHealth & Fitness

വിരശല്യം ഇല്ലാതാക്കാൻ വെളുത്തുള്ളി

ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കും ഉത്തമമാണ്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുമ്പോൾ ഗുണങ്ങൾ പലതാണ്. രക്തസമർദ്ദം കുറയ്ക്കാന്‍, ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍, ബ്ലാഡര്‍, ലിവര്‍ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാന്‍, ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാൻ എല്ലാം വെളുത്തുള്ളിക്ക് കഴിയും.

Read Also : അതിര്‍ത്തികള്‍ കാക്കാന്‍ ഇന്ത്യയുടെ സേനാവിഭാഗങ്ങള്‍ സജ്ജം, ചൈനീസ് കടന്നുകയറ്റം ധീരമായി പ്രതിരോധിച്ചു: രാജ്‌നാഥ് സിംഗ്

ഒന്നോ രണ്ടോ വെളുത്തുള്ളി തൊലി കളഞ്ഞ് അരക്കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും. വയറുവേദനയും ദഹന സംബന്ധമായ മറ്റ് അസുഖങ്ങളും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഉത്തമമാണ്.

വിരശല്യത്തിനുള്ള പരിഹാരം കൂടിയാണ് വെളുത്തുള്ളി. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, വില്ലന്‍ ചുമ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കു വെളുത്തുള്ളി ഗുണം ചെയ്യും. ഒന്നോ രണ്ടോ തുള്ളി വെളുത്തുള്ളിനീര് പിഴിഞ്ഞ് ഒഴിക്കുന്നത് ചെവിവേദനയെയും അകറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button