Latest NewsNewsInternational

വിദേശ യുവതികൾക്ക് ആവശ്യം കൂടി; പാക്കിസ്ഥാനിൽ നിന്ന് ചൈനയിലേക്ക് പെൺകുട്ടികളെ കടത്തുന്നു

കറാച്ചി: ചൈനീസ് പുരുഷന്മാരുടെ വധുവാകാൻ വിദേശ യുവതികൾക്ക് ആവശ്യം കൂടി വരുന്നു. ഒറ്റക്കുട്ടി പദ്ധതിയും പെൺഭ്രൂണഹത്യയും കാരണം സ്ത്രീകളെക്കാൾ 3.4 കോടി അധികം പുരുഷന്മാരാണ് ചൈനയിലുള്ളത്. നാട്ടിൽ നിന്ന് ഭാര്യമാരെ കണ്ടെത്താൻ യുവതികളില്ലാത്തായാതോടെയാണ് പാക്കിസ്ഥാൻ യുവതികൾക്ക് ആവശ്യം കൂടിയത്. ഈ സാഹചര്യം മനുഷ്യക്കടത്തുകാർ ചൂഷണം ചെയ്യുകയാണെന്നും റിപ്പോർട്ട് പറയുന്നു. അസോസിയേറ്റഡ് പ്രസ്സാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ചൈനയിലേക്ക് കടത്തിയ 629 യുവതികളുടെ വിവരങ്ങളോടെയാണ് അസോസിയേറ്റഡ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പാക്കിസ്ഥാനിലെ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെയാണ് മനുഷ്യക്കടത്തു മാഫിയ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. പാക്കിസ്ഥാനിലെ മനുഷ്യക്കടത്ത് ശൃംഖലയെ നിരീക്ഷിക്കുന്ന രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

ALSO READ: എട്ടാമത് ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി

2018 മുതൽ നടന്ന മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുള്ള 629 വനിതകളുടെ വിവരങ്ങൾ എപി പുറത്തിറക്കിയ പട്ടികയിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളാണ് മുഖ്യ ഇരകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button