കവളപ്പാറയിലെ ദുരന്തത്തില്‍ മുഖം തിരിച്ച് സര്‍ക്കാര്‍. ദുരന്തം സംഭവിച്ച് നാലു മാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച യാതൊരു ആനുകൂല്യങ്ങളും നടപ്പില്‍ വരാത്തില്‍ പ്രതിഷേധിച്ച് ദുരന്തഭൂമിയില്‍ ഇരകളുടെ സമരം ശക്തം. വീടിനും ഭൂമിക്കുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി വലഞ്ഞ ഇരകള്‍ക്കാണ് ദുരന്തഭൂമിയെ സമരഭൂമിയാക്കേണ്ടി വന്നത്. ഇവര്‍ക്കൊപ്പം സമരത്തിന് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്.
ഉറ്റവര്‍ക്കൊപ്പം എല്ലാ സമ്പാദ്യങ്ങളും നഷ്ടമായ നിരവധി കുടുംബങ്ങളാണ് കവളപ്പാറയിലുള്ളത്. ഇവരുടെ പ്രതിസന്ധി പലവട്ടം സര്‍ക്കാര്‍ സംവിധാനങ്ങളെ ബോധ്യമാക്കിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. ദൂരെ സ്ഥലങ്ങളിലെ വാടക വീടുകളില്‍ നിന്നാണ് ഭൂരിഭാഗം ആളുകളും സമരത്തിന് എത്തിയത്. കൃഷിഭൂമി കൂടി നഷ്ടമായതോടെ വാടക നല്‍കാനും ജീവിക്കാനും ഇവര്‍ക്ക് വരുമാനമില്ലാതായി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Post Your Comments