Latest NewsKeralaNews

പൗരത്വ ഭേദഗതി ബിൽ: തുടർ നടപടികൾ ആലോചിക്കാൻ സമസ്ത മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സമസ്‍ത. കാന്തപുരം വിഭാഗം ഉൾപ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകൾ നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നേതാക്കൾ അറിയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസലിയാർ വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാനും സമസ്ത നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ‘പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. മുസ്ലിം സമുദായത്തെ ദളിതരാക്കി മാറ്റുന്നതാണ് ഈ നിയമ ഭേദഗതി’. ബില്ലിനെ മതേതര രാഷ്ടീയ കക്ഷികൾ എതിർത്ത് തോൽപ്പിക്കണമെന്നും കാന്തപുരം പറഞ്ഞിരുന്നു.

ALSO READ: ദേശീയ പൗരത്വ ബിൽ ബംഗ്ലാദേശി നുഴഞ്ഞു കയറ്റം ഏറ്റവും കൂടുതലുള്ള ബംഗാളിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് മമത

പൗരത്വ ഭേദഗതി ബിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന് എതിരാണ്. കോൺഗ്രസ്, ലീഗ് എംപിമാർ ഈ വിഷയത്തിൽ ആത്മാർത്ഥത കാട്ടുമെന്നാണ് പ്രതീക്ഷയെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button