തിരുവനന്തപുരം•രാജ്യത്ത് ബലാത്സംഗ-കൊലപാതക കേസുകള്‍ തുടര്‍ക്കഥയാകുമ്പോള്‍, ഉത്തരേന്ത്യന്‍ യുവാക്കളുടെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിനെക്കുറിച്ച് ചലച്ചിത്ര സംവിധായകന്‍ കൂടിയായ ബി.എന്‍ ഷജീര്‍ ഷാ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. എട്ടു വർഷങ്ങൾക്ക് മുന്‍പ് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഒരു റെസ്റ്റോറന്റിൽ ജോലി നോക്കുമ്പോള്‍ ഉണ്ടായ അനുഭവങ്ങളാണ് ഷജീര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നുള്ളവർ ജോലി ചെയ്യുന്ന ഒരു മേഖലയാണ് തിരുവനന്തപുരം ടെക്‌നോ പാർക്ക്. അതുകൊണ്ടുതന്നെ അവർക്ക് ഇഷ്ടമുള്ള രീതിയിലുള്ള ഫുഡ് നൽകണം എങ്കിൽ പാചകക്കാരും അവിടെ നിന്നുള്ളവർ ആയിരിക്കണമല്ലോ. അതിനാല്‍ തന്നെ നിരവധി ഉത്തരേന്ത്യക്കാരും ജോലിക്കരായുണ്ടായിരുന്നു. ജോലിയില്‍ ആത്മാര്‍ത്ഥതയുള്ളവരായിരുന്നുവെങ്കിലും സ്ത്രീകളോടുള്ള ഇവരുടെ കാഴ്ചപ്പാട് വളരെ മോഷമായിരുന്നുവെന്ന് ഷജീര്‍ പറയുന്നു.
പെൺ വിഷയം, സ്ത്രീകളോടുള്ള സമീപനത്തിൽ വളരെ മോശമായ ചിന്താഗതി ആയിരുന്നു അവർക്ക് മിക്കവർക്കും. അതിൽ 21 വയസുള്ള ആള് മുതൽ 45 വരെയുള്ള വർക്കും ഈ കാര്യത്തിൽ സമാന ചിന്താഗതിയാണ്. എനിക്ക് അവരിൽ ഇഷ്ടമില്ലാത്തതും അത് തന്നെയായിരുന്നു. നല്ല മോഡേൺ ആയി ഫാഷനബിൾ ആയി ഒരു പെൺകുട്ടിയെ അല്ലെങ്കിൽ സ്ത്രീയെ നേരിൽ കണ്ടാൽ നോട്ടം കൊണ്ട് തന്നെ റേപ്പ് ചെയ്യുന്നതായി തോന്നും. അതുപോലെ ഇങ്ങനെ ഫാഷൻ ആയി വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന പെൺകുട്ടികൾ എല്ലാം എപ്പോഴും റെഡി ഫോർ സെക്സ് എന്ന ചിന്താഗതിയാണ് അവരിൽ പലർക്കുമെന്നും അദ്ദേഹം പറയുന്നു.
കൂട്ടത്തില്‍ ജോലി ചെയ്തിരുന്ന ഒരുവന്റെ ആഗ്രഹം അഞ്ച് കല്യാണം കഴിക്കുക എന്നതായിരുന്നുവെന്നും ഷജീര്‍ ഓര്‍ക്കുന്നു. വേറെ ഒരുവൻ നാട്ടിൽ പോകുന്നതിനു മുൻപ് ഒരു ദിവസം സോനാ ഗാച്ചിയിൽ പോയി സുഖിച്ചിട്ടേ ഗ്രാമത്തിലേക്ക് വണ്ടി കയറു… ആ വിഷയം അവന്റെ ഭാര്യക്കും അറിയാം. ഭർത്താവ് മറ്റു സ്ത്രീകളുമായി ബന്ധത്തിൽ ഏർപ്പെടുന്നത് അവർക്ക് എന്തോ ക്രെഡിറ്റ് പോലെയാണ് അവരുടെ ഗ്രാമത്തിൽ. ഇങ്ങനെയൊക്കെ ആണെങ്കിലും സ്വന്തം ഭാര്യമാർ മറ്റൊരു പുരുഷന്റെ മുന്നിൽ മുഖം കാണിക്കുന്നതും അവരിൽ പലർക്കും ഇഷ്ടമില്ല…
അടുത്ത കാലത്തായി ഏറ്റവും ക്രൂരമായി അരങ്ങേറിയ പല ബലാൽസംഗ കുറ്റകൃത്യങ്ങളിലും സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരായിരുന്നു പ്രതികൾ. പലർക്കും വിദ്യാഭ്യാസമില്ല. വിദ്യാഭ്യാസമില്ലായ്മ തന്നെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെന്നും ഷജീര്‍ പറയുന്നു.
തങ്ങൾക്ക് നേരിൽ കിട്ടാത്തത് പിടിച്ചു വാങ്ങുന്ന അവർക്ക് ചിലപ്പോൾ അറിവില്ലായിരിക്കാം എന്ത് വലിയ പാപമാണ് തങ്ങൾ ചെയ്യുന്നത് എന്ന്. നിയമം കണിശമാക്കിയാല്‍ മാത്രം ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാവില്ല. വിദ്യാഭ്യാസത്തിലൂടെയും ബോധവത്കരണത്തിലൂടെയും മാത്രമേ ഇത് തടയാന്‍ കഴിയൂവെന്നും അദ്ദേഹം പറയുന്നു.
ബി.എന്‍.ഷജീര്‍ ഷായുടെ കുറിപ്പിന്റെ പൂര്‍ണരൂപം
നിർഭയമാർ തുടർകഥയാകുമ്പോൾ…?
ഏകദേശം എട്ടു വർഷങ്ങൾക്ക് മുൻപാണ് ട്രിവാൻഡ്രം ടെക്‌നോപാർക്കിലെ കഫറ്റേരിയയിൽ ഒരു റെസ്റ്റോറന്റിൽ ജോലി നോക്കിയിരുന്ന സമയം. തേജസിനി ബിൽഡിങ്ങിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഈ കഫറ്റേരിയ. ടെക്‌നോ പാർക്കിൽ ജോലി ഉള്ളവർക്ക് മനസിലാകും. മലയാളിയാണ് ഞാൻ നിന്ന ഷോപ്പിന്റെ മുതലാളി. പുള്ളി നാട്ടിൽ ഇല്ല. എനിക്ക് അടുപ്പമുള്ള ഒരാളാണ് മാനേജർ അയ്യാളുടെ പരിചയത്തിൽ ആണ് അവിടെ ജോലിക്ക് കയറുന്നത്. ഞാൻ ഉൾപ്പെടെ എട്ടുപേർ ഉണ്ടായിരുന്നു അവിടെ ജോലിക്ക്. അതിൽ ഞാനും മാനേജർ പയ്യനും മാത്രമാണ് മലയാളികൾ ബാക്കി എല്ലാവരും നോർത്തിൽ ഉള്ളവരാണ്. ക്യാഷിലാണ് എനിക്ക് ജോലി.
നോർത്ത് ഇന്ത്യൻ ഫുഡ് ആണ് ആ റെസ്റ്റോറന്റിൽ ഉണ്ടായിരുന്നത്. രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നുള്ളവർ ജോലി ചെയ്യുന്ന ഒരു മേഖലയാണ് ടെക്‌നോ പാർക്ക്. അതുകൊണ്ടുതന്നെ അവർക്ക് ഇഷ്ടമുള്ള രീതിയിലുള്ള ഫുഡ് നൽകണം എങ്കിൽ പാചകക്കാരും അവിടെ നിന്നുള്ളവർ ആയിരിക്കണമല്ലോ. ബംഗാളി വിളി നമുക്കിടയിൽ അത്രയ്ക്ക് ശക്തമായ സമയം ആയിട്ടില്ലായിരുന്നു. എന്നിരുന്നാലും നാനാ മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികൾ വന്നു തുടങ്ങിയ കാലം എന്നും പറയാം.
ആസാം, ഗുജറാത്ത്, ബംഗാൾ , ഛത്തീസ്ഘട്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഏറെയും. സത്യം പറയാം നല്ല ആത്മാർഥതയുള്ള ജോലിക്കാർ. കള്ളപ്പണി അവർക്ക് അറിയില്ല. മിക്കവർക്കും പഠിപ്പും വിദ്യാഭ്യാസവും ഇല്ല. പലരും കുഗ്രാമങ്ങളിൽ നിന്നും എത്തുന്നവർ. ഹിന്ദുക്കളും മുസ്ലീങ്ങളും എന്ന് വേണമെകിൽ പറയാം ..എന്നാൽ അതിൽ തന്നെ പല തട്ടിൽ ഉള്ളവരായിരുന്നു. പലരും പറയുന്നത് മുറി ഹിന്ദിയാണ്. അതുകൊണ്ടു തന്നെ അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ബുദ്ധിമുട്ടില്ലായിരുന്നു. അടുത്തുള്ള ഷോപ്പുകളിലും ഉണ്ട് വേറെയും ധാരാളം പേർ.
ഇങ്ങനെ ഒക്കെ ആണെങ്കിലും അവരെല്ലാം ഒരു കാര്യത്തിൽ ഒരേ മനസ് ഒരേ സ്വഭാവം ആയിരുന്നു. പെൺ വിഷയം. സ്ത്രീകളോടുള്ള സമീപനത്തിൽ വളരെ മോശമായ ചിന്താഗതി ആയിരുന്നു അവർക്ക് മിക്കവർക്കും. അതിൽ 21 വയസുള്ള ആള് മുതൽ 45 വരെയുള്ള വർക്കും ഈ കാര്യത്തിൽ സമാന ചിന്താഗതിയാണ്. എനിക്ക് അവരിൽ ഇഷ്ടമില്ലാത്തതും അത് തന്നെയായിരുന്നു.
നല്ല മോഡേൺ ആയി ഫാഷനബിൾ ആയി ഒരു പെൺകുട്ടിയെ അല്ലെങ്കിൽ സ്ത്രീയെ നേരിൽ കണ്ടാൽ നോട്ടം കൊണ്ട് തന്നെ റേപ്പ് ചെയ്യുന്നതായി തോന്നും. ആ സമയങ്ങളിൽ അവർ തങ്ങളുടെ ലോക്കൽ ലാൻഗേജ് ആണ് കമന്റ്സ് പറയാൻ ഉപയോഗിച്ചിരുന്നത്. ആ പെൺകുട്ടി കേൾക്കെ പറയുവാനുള്ള ധൈര്യം നമ്മുടെ നാട്ടിൽ ആയതുകൊണ്ട് അവർക്ക് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും തമ്മിൽ പറഞ്ഞു ആത്മ നിർവൃതി കൊള്ളുമായിരുന്നു അവർ.
അതിനവർ പറയുന്ന കാരണം. ” ജീവിതത്തിൽ ഒരിക്കൽ പോലും അവരുടെ ഭാഷയിൽ പറഞ്ഞാൽ “ഫാസൻ ” ആയ ഒരു പെൺകുട്ടി അവരെ തിരിഞ്ഞു നോക്കില്ല. ഒരിക്കൽ പോലും അതുപോലെ ഒരു പെൺകുട്ടിയുടെ അടുത്ത് ഇരിക്കുവാനോ അവളുമായി സൗഹൃദം ഉണ്ടാക്കുവാനോ അല്ലെങ്കിൽ സെക്സിൽ ഏർപ്പെടുവാനോ തങ്ങൾക്ക് കഴിയില്ല. അത് കൊണ്ട് നോക്കി വെള്ളമിറക്കുന്നു..എന്നാണു .. എന്നിട്ടു തങ്ങളുടെ വീട്ടിൽ ഉള്ള പെണ്ണിനെ ഒന്നിനും കൊള്ളാത്തവൾ എന്ന് പറയുകയും ചെയ്യും.. അതുപോലെ ഇങ്ങനെ ഫാഷൻ ആയി വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന പെൺകുട്ടികൾ എല്ലാം എപ്പോഴും റെഡി ഫോർ സെക്സ് എന്ന ചിന്താഗതിയാണ് അവരിൽ പലർക്കും…(നല്ല വിദ്യാഭ്യാസമുള്ള നമ്മളിൽ പലരുടെയും ചിന്തയും അത് തന്നെയാണ് അല്ലെ)
അതിൽ ഒരു പയ്യന്റെ ഏറ്റവും വലിയ ആഗ്രഹം അഞ്ചു കല്യാണം കഴിക്കണം എന്നായിരുന്നു. അവന്റെ വാപ്പാക്ക് 4 ഭാര്യമാർ ഉണ്ട്. തനിക്ക് അഞ്ചെണ്ണം വേണം..വേറെ ഒരുവൻ നാട്ടിൽ പോകുന്നതിനു മുൻപ് ഒരു ദിവസം സോനാ ഗാച്ചിയിൽ പോയി സുഖിച്ചിട്ടേ ഗ്രാമത്തിലേക്ക് വണ്ടി കയറു… ആ വിഷയം അവന്റെ ഭാര്യക്കും അറിയാം. ഭർത്താവ് മറ്റു സ്ത്രീകളുമായി ബന്ധത്തിൽ ഏർപ്പെടുന്നത് അവർക്ക് എന്തോ ക്രെഡിറ്റ് പോലെയാണ് അവരുടെ ഗ്രാമത്തിൽ. ഇങ്ങനെയൊക്കെ ആണെങ്കിലും സ്വന്തം ഭാര്യമാർ മറ്റൊരു പുരുഷന്റെ മുന്നിൽ മുഖം കാണിക്കുന്നതും അവരിൽ പലർക്കും ഇഷ്ടമില്ല…
നഗരങ്ങളിലെ മോഡേൺ ആയിട്ടുള്ള സ്ത്രീകൾ ഇവർക്ക് പലർക്കും ഒരു ഹരമാണ്. അടുത്ത കാലത് ഡൽഹിയിൽ പോയ ചില പെൺ സുഹൃത്തുക്കൾക്ക് വളരെ മോശമായ രീതിയിൽ ഉള്ള കമന്റുകൾ ആണ് കേൾക്കേണ്ടി വന്നത്.. “ആതി ക്യാ ” എന്ന ചോദ്യം കേൾക്കാത്ത ഒരു പെൺകുട്ടി പോലും അവിടങ്ങളിൽ ഉള്ള നഗരങ്ങളിൽ കാണില്ല.
കഴുത കാമം കരഞ്ഞു തീർക്കും എന്ന് പറയുന്നത് പോലെയാണ് ഇവരുടെ കമന്റടി… അതിന്റെ ഏറ്റവും കൂടിയതാണു നമ്മുടെ നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ബലാൽസംഗങ്ങൾ.. “ഇവന്റെയൊക്കെ കോലം നോക്കിയാണ്” അതിലെ പ്രതികളുടെ രൂപം കണ്ടു നമ്മളിൽ പലരും പറഞ്ഞ കമന്റ് ആണ്..ഇപ്പോൾ നടന്നത് മാത്രമല്ല അടുത്ത കാലത്തായി ഏറ്റവും ക്രൂരമായി അരങ്ങേറിയ പല ബലാൽസംഗ കുറ്റകൃത്യങ്ങളിലും സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരായിരുന്നു പ്രതികൾ. പലർക്കും വിദ്യാഭ്യാസമില്ല…
കൂടാതെ കള്ളും കഞ്ചാവ് ലഹരിയും… തങ്ങൾക്ക് നേരിൽ കിട്ടാത്തത് പിടിച്ചു വാങ്ങുന്ന അവർക്ക് ചിലപ്പോൾ അറിവില്ലായിരിക്കാം എന്ത് വലിയ പാപമാണ് തങ്ങൾ ചെയ്യുന്നത് എന്ന്…കേവലം ലൈംഗിക സംതൃപ്തിക്ക് വേണ്ടിയല്ല അവർ ഇത്തരം കുറ്റ കൃത്യം ചെയ്യുന്നത്. കാരണം ഇത്തരത്തിൽ ഉള്ളവർ തിരഞ്ഞെടുത്തിരിക്കുന്ന സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികൾ എല്ലാം തന്നെ അതീവ സുന്ദരികളും മോഡേൺ ജീവിത രീതി തുടരുന്നവരുമായിരുന്നു… അതുപോലെ അവളെ വേദനിപ്പിക്കുന്നതിലൂടെ അവർ ആനന്ദം കണ്ടെത്തുന്നു.. അതിലൂടെ അവർ ചെയ്യുന്നത് ഇത്രയും കാലം പലരും തങ്ങളോട് കാട്ടിയ അവഗണന അവളിലൂടെ തീർക്കുന്നു എന്നാണ്…ഇങ്ങനെ ഉള്ളവർക്ക് സ്ത്രീ ഒരു ഭോഗ വസ്തു മാത്രമാണ്…അവർ കണ്ടുവളർന്ന സമൂഹം അവരെ പഠിപ്പിച്ചതും അതാണ്…
അതുപോലെ തന്നെയാണ് ആസിഡ് ആക്രമണങ്ങളും അവിടെയും തങ്ങളെ വേണ്ടാന്ന് പറയുന്ന പെണ്ണിന്റെ സ്വന്ദര്യമാണ് അവരെ അക്രമികൾ ആക്കുന്നത്.. ആ സൗന്ദര്യമാണ് അവളെ അഹങ്കാരിയാക്കുന്നത് എന്ന് അവർക്ക് തോന്നുന്നു..അതോടെ അത് ഇല്ലാതാക്കുവാൻ അവർ ശ്രമിക്കുന്നു…
നിർഭയയിൽ തുടങ്ങി ഇപ്പോൾ കൊല്ലപ്പെട്ട ഡോക്ടര്‍ വരെ തങ്ങൾ എന്തുകൊണ്ട് ഇങ്ങനെ കൊല്ലപ്പെട്ടു എന്ന് അറിവില്ലാത്തവരാണ്. നിർഭയയുടെ വാർത്ത ടി വിയിലും മറ്റും വായിച്ചു കണ്ണ് നിറഞ്ഞ ധാരാളം പെൺകുട്ടികൾ അതുപോലെ മൃഗീയമായ മരണം പിന്നീട് പുൽകി… അന്നൊന്നും അവർ ഓർത്തുകാണില്ല നമ്മുടെ ജീവൻ അവസാനിക്കുന്നതും ഇതുപോലെ മാധ്യമങ്ങളിൽ വലിയ തലക്കെട്ടായി വരുമെന്ന്.. നിയമങ്ങൾ കണിശമാക്കിയാൽ ഇതൊന്നും തടയാൻ പറ്റില്ല..
വേണ്ടത് ബോധവൽക്കരണമാണ്..വിദ്യാഭ്യാസമാണ്..നമ്മുടെ നാട്ടിലും ഉണ്ട് ധാരാളം ഞരമ്പ് രോഗികൾ.. എന്നാൽ ആവശ്യത്തിന് വിദ്യാഭ്യസവും നിയമ വശങ്ങളിലെ അറിവുമാണ് പലരെയും ഇത്തരം പ്രവർത്തികളിൽ നിന്നും പിന്നോട്ട് വലിക്കുന്നത്…എന്നാൽ നമ്മുടെ നാട് വിട്ടാൽ അതല്ല സ്ഥിതി അവിടങ്ങളിൽ ഇപ്പോഴും സ്ത്രീയെ അടിച്ചമർത്തുന്നതാണ് ആണത്തം എന്ന രീതിയിൽ കുട്ടിക്കാലം മുതൽ വളർത്തിക്കൊണ്ടു വരുന്ന ആണുങ്ങൾ ഉള്ളിടത്തോളം കാലം ഇങ്ങനെയുള്ള തലക്കെട്ട് തുടർക്കഥയായി മാറും…
ബി എൻ ഷജീർ ഷാ
https://www.facebook.com/shajeer.bn/posts/2833851693346893
Post Your Comments