![](/wp-content/uploads/2019/11/Maoist.jpg)
വയനാട്: വയനാട് പേരിയയില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് വെളിപ്പെടുത്തലുമായി പ്രദേശവാസികള്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് പേരിയ ചോയിമൂല കോളനിയില്‍ മാവോയിസ്റ്റുകളെത്തിയത്. പ്രദേശത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെ സംഘടിത പ്രക്ഷോഭം നടത്തണമെന്നാണ് പോസ്റ്ററുകളിലെ ആഹ്വാനം.
സിപിഐ മാവോയിസ്റ്റ് കബനി ഏരിയ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററുകള്‍ പേരിയ ചോയിമൂല കോളനിയില്‍ വിതരണം ചെയ്ത സംഘം കോളനിയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി മടങ്ങി.
Post Your Comments