കൊച്ചി: സംസ്ഥാനത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ പ്രായപരിധി കര്‍ശനമാക്കാന്‍ തീരുമാനം. ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മത്സരിക്കാന്‍ പ്രായപരിധി നിശ്ചയിച്ചു. 55 വയസ്സുകഴിഞ്ഞവര്‍ക്ക് ഇനി ബിജെപി ജില്ലാ പ്രസിഡന്റാവാന്‍ കഴിയില്ല. മണ്ഡലം പ്രസിഡന്റിനും പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.
45 വയസ് കഴിഞ്ഞവര്‍ക്ക് പ്രസിഡന്റാവാന്‍ സാധിക്കില്ല. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രായപരിധി കര്‍ശനമായി പാലിക്കണമെന്നും ദേശീയ നേതൃത്വം അറിയിച്ചു.
Read Also : സംസ്ഥാനത്ത് ബിജെപി അധ്യക്ഷനെ ഉടന്‍ കണ്ടെത്താന്‍ കേന്ദ്ര നിര്‍ദേശം
കൊച്ചിയില്‍ ഞായറാഴ്ച ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രായപരിധി കര്‍ശനമായി പാലിക്കണമെന്നും ദേശീയ നേതൃത്വം അറിയിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയോഗം സമവായമാകാതെയാണ് പിരിഞ്ഞത്. സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം. കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചത്.
ഒറ്റ പേരിലേക്ക് സംസ്ഥാന നേതാക്കള്‍ എത്താതെ വന്നതോടെ സമവായ ചര്‍ച്ചകള്‍ തുടരാന്‍ യോഗത്തില്‍ തീരുമാനമായി. ഈ മാസം 15 ന് ശേഷം ദേശീയ നേതാക്കള്‍ കേരളത്തിലെത്തി ഓരോ നേതാക്കളെയും പ്രത്യേകം കണ്ട് ചര്‍ച്ചകള്‍ നടത്തും. ജനുവരി ആദ്യം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
Post Your Comments