കൊച്ചി: ഇന്ത്യയിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു . പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. 2012ല്‍ എട്ട് ടണ്ണായിരുന്നു ഇന്ത്യയില്‍ അനധികൃതമായി എത്തിയ സ്വര്‍ണം എന്നാണ് അനുമാനം. 2013ല്‍ ഇത് 150 ടണ്ണിലെത്തി. 2014ല്‍ 224 ടണ്‍, 2015ല്‍ 119 ടണ്‍, 2016ല്‍ 116 ടണ്‍, 2017ല്‍ 105 ടണ്‍, കഴിഞ്ഞവര്‍ഷം 100 ടണ്‍ എന്നിങ്ങനെയും കള്ളക്കടത്ത് സ്വര്‍ണം ഇന്ത്യയിലേക്ക് ഒഴുകി. 2017ല്‍ 1,031 ടണ്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. 2018ല്‍ ഇത് 942 ടണ്ണായി കുറഞ്ഞു. ഇതില്‍ 100 ടണ്‍ കള്ളക്കടത്ത് വഴിയാണെന്നാണ് വിലയിരുത്തല്‍.
അനധികൃത സ്വര്‍ണക്കടത്തില്‍ 65-70 ശതമാനം വിമാന മാര്‍ഗവും 20-25 ശതമാനം കടല്‍ വഴിയുമാണ്. ഗള്‍ഫ്, മ്യാന്‍മര്‍, മറ്ര് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അനധികൃത സ്വര്‍ണമെത്തുന്നത്. കസ്റ്റംസ് നികുതി 10ല്‍ നിന്ന് 12.5 ശതമാനത്തിലേക്ക് ഉയര്‍ത്തിയതാണ് കള്ളക്കടത്ത് വര്‍ദ്ധിക്കാന്‍ മുഖ്യ കാരണമെന്നാണ് സൂചന.
Post Your Comments