Latest NewsNewsIndia

പരിക്ക് വകവെക്കാതെ ആളിപ്പടര്‍ന്ന തീയില്‍നിന്ന് ഫയർമാൻ രക്ഷിച്ചത് പതിനൊന്ന് പേരെ

ന്യൂഡല്‍ഹി: ആളിക്കത്തുന്ന തീയില്‍ നിന്ന് 11 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ഫയര്‍മാന്‍ രാജേഷ് ശുക്ലയ്ക്ക് കൈയ്യടിച്ച് രാജ്യം. ഞായറാഴ്ച രാവിലെ വടക്കന്‍ ഡല്‍ഹിയിലെ അനാജ് മണ്ടിയിലെ ബാഗ്-പേപ്പര്‍ ഫാക്ടറിയിലെ തീപ്പിടിത്തത്തില്‍പെട്ട പതിനൊന്നുപേരെയാണ് രാജേഷ് രക്ഷപ്പെടുത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ രാജേഷ് ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സ തേടി.ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ രാജേഷിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Read also:ഡ​ല്‍​ഹി ഫാ​ക്ട​റി തീ​പി​ടി​ത്ത​ത്തി​ല്‍ അ​നു​ശോ​ചനമറിയിച്ച് പ്ര​ധാ​ന​മ​ന്ത്രി

വടക്കന്‍ ഡല്‍ഹിയിലെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന 43 തൊഴിലാളികളാണ് അഗ്നിക്കിരയായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button