Latest NewsIndiaNews

ഡ​ല്‍​ഹി ഫാ​ക്ട​റി തീ​പി​ടി​ത്ത​ത്തി​ല്‍ അ​നു​ശോ​ചനമറിയിച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹിയിലെ ബാ​ഗ് നി​ര്‍​മാ​ണ ഫാ​ക്ട​റിയിലുണ്ടായ തീപിടിത്തത്തിൽ അ​നു​ശോ​ചനമറിയിച്ച് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി. തീ​പി​ടി​ത്ത​ത്തി​ല്‍ 43 പേ​ര്‍ മ​രി​ച്ച സം​ഭ​വം അ​ങ്ങേ​യ​റ്റം ഭ​യാ​ന​ക​മാണ്.  മരിച്ചവരുടെ കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് ത​ന്‍റെ പ്രാ​ര്‍​ഥ​ന. പരിക്കേറ്റവർക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കാ​ന്‍ അ​ധി​കാ​രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

Also  read : ദേശീയപാത 66 ല്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ല: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

ന​രേ​ല അ​ന​ന്ദ് മാ​ണ്ഡി​യി​ലെ റാ​ണി ഝാ​ന്‍​സി റോ​ഡി​ലു​ള്ള റ​ബ​ര്‍ ഫാ​ക്ട​റി​യി​ലാണ്  തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 5.20നാണ് വിവരം ഫ​യ​ര്‍​ഫോ​ഴ്സി​ന് ല​ഭി​ക്കു​ന്ന​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മു​പ്പ​തോ​ളം യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രുന്നുവെന്നും. ഇ​രു​പ​തോ​ളം പേ​ര്‍ ഇ​പ്പോ​ഴും ഫാ​ക്ട​റി​ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. നി​ര​വ​ധി പേ​ര്‍​ക്ക് ഗു​രു​ത​രമായി പരിക്കേറ്റു. ഇ​വ​രി​ല്‍ പ​ല​രു​ടേ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് അന്വേഷണം തുടങ്ങി. അതേസമയം രക്ഷപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button