KeralaLatest NewsNews

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം; മികച്ച പ്രകടനം കാഴ്ചവെച്ച് കുരുന്നുകൾ

കാസര്‍കോട്: ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട് ജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുരുന്നുകൾ. കരുന്നു പ്രതിഭകളുടെ പ്രകടനം ഏവർക്കും കൗതുകമായി. ശിശു, ബാലകിശോര്‍ വിഭാഗങ്ങളിലായി എണ്ണൂറോളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. നടന്‍ ഇല്ലിക്കെട്ട് നമ്പൂതിരിയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. നടന്‍ ഇല്ലിക്കെട്ട് നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ബ്രഹ്മചാരി പ്രജിത്ത് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ALSO READ: 6 പേര്‍ക്ക് ഭക്ഷ്യവിഷബാധ: പ്രശസ്ത ഹോട്ടല്‍ നഗരസഭ പൂട്ടിച്ചു

നടന കൗതുകങ്ങള്‍ തീര്‍ത്ത് ബാലികാ ബാലകന്‍മാര്‍ വേദിയില്‍ ചുവടുവച്ചു. പിഴവുറ്റ ചുവടുകളിലൂടെ അവര്‍ കഥ പറഞ്ഞു. കാലോചിതമായി വിഷയം തിരഞ്ഞെടുത്ത കഥാപ്രസംഗത്തില്‍ മതതീവ്രവാദവും രാഷ്ട്രീയ പാപ്പരത്തവും വിഷയമായി. പദചലനവും പാദചലനവും ആസ്വാദക ഹൃദയം കവര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button