
ആലപ്പുഴ : എന്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പണം കൊണ്ട് പിടിച്ചെടുക്കാന്‍ സാധിക്കുന്ന സംഘടനയല്ല എസ്എന്‍ഡിപി. നേര്‍ക്കുനേര്‍ നിന്നു പറയാന്‍ ധൈര്യവും തന്റേടവും ഇല്ലാത്ത ചിലര്‍ പിന്നില്‍ നിന്ന് കുത്തുന്ന ബ്രൂട്ടസുകളായി മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലര്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നാട്ടില്‍ ഏതു സര്‍ക്കാര്‍ വന്നാലും സവര്‍ണ ലോബി ഹൈജാക്ക് ചെയ്യുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചങ്ങനാശേരിയില്‍ നിന്നു കിട്ടിയ കത്ത് മാത്രം വച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍
മുന്നാക്കക്കാര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ സംവരണം നല്‍കി. അവര്‍ക്ക് സമരം നടത്തുക പോലും ചെയ്യേണ്ടിവന്നില്ല. അവകാശങ്ങളും അധികാരങ്ങളും സവര്‍ണര്‍ കൊണ്ടുപോകുകയാണ്. പകലിനെ പറഞ്ഞുപറഞ്ഞ് ഇരുട്ടാക്കിയാണ് അവര്‍ ഇത് ചെയ്യുന്നത്. ചങ്ങനാശേരിയുടെ ചാരന്മാര്‍ എല്‍ ഡി എഫിന്റെ എം എല്‍ എമാര്‍ക്കിടയിലുണ്ട് – വെള്ളാപ്പള്ളി തുറന്നടിച്ചു.
Post Your Comments