Latest NewsIndia

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കാ​ന്‍ നേ​രി​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ഉ​ദ്ധ​വ് താ​ക്ക​റെ.

ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍​മാ​രു​ടെ​യും ഐ​ജി​മാ​രു​ടെ​യും ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മോ​ദി പൂ​ന​യി​ലെ​ത്തി​യ​ത്.

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കാ​ന്‍ നേ​രി​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ഉ​ദ്ധ​വ് താ​ക്ക​റെ. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി​യു​മാ​യി കൂ​ട്ടു​പി​രി​ഞ്ഞ് ശി​വ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​ശേ​ഷ​മു​ള്ള ഉ​ദ്ധ​വി​ന്‍റെ​യും മോ​ദി​യു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു ഇ​ത്.ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍​മാ​രു​ടെ​യും ഐ​ജി​മാ​രു​ടെ​യും ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മോ​ദി പൂ​ന​യി​ലെ​ത്തി​യ​ത്.

മൂ​ന്നു ദി​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കേ​ന്ദ്ര അ​ന്വേ​ഷ​ണ, ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി മേ​ധാ​വി​ക​ളും സി​ആ​ര്‍​പി​എ​ഫ് ത​ല​വ​ന്‍​മാ​രു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ഇ​പ്പോ​ഴ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ദേവേന്ദ്ര ഫഡ്‌നാവിസും പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.

മോ​ദി​യെ സ്വീ​ക​രി​ച്ച​ശേ​ഷം ഉ​ദ്ധ​വ് മും​ബൈ​യി​ലേ​ക്കു പോ​യി. 30 വ​ര്‍​ഷ​ത്തെ ബി​ജെ​പി കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​പ്പി​ച്ചാ​ണ് അ​ടു​ത്തി​ടെ ശി​വ​സേ​ന കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി പാ​ര്‍​ട്ടി​ക​ളു​മാ​യി ചേ​ര്‍​ന്നു സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button