നിരാശനായ ഒരുകള്ളന്റെ ആത്മരോദന കത്ത് പുറത്ത്. കത്തില്‍ കള്ളന്‍ പറയുന്നത് ഇങ്ങനെ:- നിങ്ങള്‍ എന്തൊരു ദരിദ്രവാസിയാണ് സഹോ എന്റെ ഒരു രാത്രി നശിപ്പിച്ചു, കഷ്ടപ്പെട്ട് വീട്ടില്‍ കയറിയിട്ട് യാതൊരു ഗുണവുമുണ്ടായില്ല. ജനാല പൊളിച്ചതിന്റെ അധ്വാനം പോലും കിട്ടിയില്ല. മോഷണത്തിനെത്തിയ കള്ളന്റെ കത്താണിത്.
വീട്ടില്‍ കയറിയിട്ട് ഒന്നും കിട്ടാതെ വന്നപ്പോള്‍ ഇത്തരത്തിലുള്ള ഒരു കത്തെഴുതിവെച്ചിട്ട് കള്ളന്‍ മടങ്ങുകയായിരുന്നു. സംഭവം നടക്കുന്നത് മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയിലെ ആദര്‍ശ് നഗീന്‍ നഗറിലാണ്. ഗവണ്‍മെന്റ് എഞ്ചിനയറായ പര്‍വേഷ്സോണിയുടെ വീട്ടിലാണ് കള്ളന്‍ എത്തിയത്. മോഷണസമയം പര്‍വേഷ് സോണി വീട്ടില്‍ ഉണ്ടായിരുന്നില്ല. രാവിലെ ജോലിക്കാരനെത്തിയപ്പോളാണ് അലമാരകളും ഡ്രോകളും വലിച്ചുവാരിയിട്ടിരിക്കുന്നതും ഇവയുടെ ആണി ഇളകിയ നിലയിലും കണ്ടത്. ജോലിക്കാരന്‍ തന്നെയാണ് സോണിയുടെ ഡയറിയില്‍ രേഖപ്പെടുത്തിയ കുറിപ്പ് കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് കത്തിലെ കൈയക്ഷരം തിരിച്ചറിയാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം കള്ളനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
Post Your Comments