കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാകാൻ പ്ലസ്ടുക്കാര്‍ക്ക് അവസരം. കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് എസ്.എസ്.സി അപേക്ഷ. ക്ഷണിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരം. സി.എ.ജി ഓഫീസിലലേക്കുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുവാൻ സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു പാസായിരിക്കണം. ഒഴിവുകളുടെ എണ്ണം ലഭ്യമല്ല.
Also read : നോര്‍ക്ക റൂട്ട്സ് മുഖേന വിദേശത്തേക്ക് ഗാര്‍ഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നു
മൂന്ന് ഘട്ട പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രണ്ടാം ഘട്ടം വിവരണാത്മക പരീക്ഷ, മൂന്നാം ഘട്ടത്തില്‍ സ്‌കില്‍ ടെസ്റ്റ്. ആദ്യഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2020 മാര്‍ച്ച് 16 മുതല്‍ 27 വരെ നടക്കും. കേരളത്തിൽ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരീക്ഷ കേന്ദ്രങ്ങൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :https://ssc.nic.in/
അവസാന തീയതി :ജനുവരി 10
Post Your Comments