ന്യൂഡല്‍ഹി: രണ്ടാഴ്ചത്തെ വിദേശ യാത്രയ്ക്ക് അനുമതി തേടി റോബര്‍ട്ട് വധേര ഡല്‍ഹി കോടതിയില്‍. ബിസിനസ് എന്നീ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് വധേര ഡല്‍ഹി കോടതിയെ സമീപിച്ചത്. ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയതിലെ ക്രമക്കേടുകള്‍, കള്ള പണം വെളുപ്പിക്കല്‍ എന്നിവ ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോടതി അനുമതിയില്ലാതെ ഇന്ത്യ വിടാന്‍ സാധിക്കില്ലെന്ന വ്യവസ്ഥയിലാണ് വധേരയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.റോബര്‍ട്ട് വധേര സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിനോട് കോടതി വിശദീകരണം തേടി. ഡിസംബര്‍ 9-തിന് വധേരയുടെ ഹര്‍ജി കോടതി പരിഗണിക്കും.മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുളസിയാണ് വധേരയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി സ്‌പെയിനിലേക്കുള്ള യാത്രയ്ക്ക് അനുവദിക്കണം എന്നാണ് ഹര്‍ജിയില്‍ വധേര ആവശ്യപ്പെട്ടത്.
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത്, ആവശ്യപ്പെടുമ്പോള്‍ കോടതിയില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ സാക്ഷികളെ കാണാനോ, തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദ്ദേശമുണ്ട്.സിബിഐ പ്രത്യേക കോടതിയാണ് വധേരയ്ക്കും ബിസിനസ് പങ്കാളിയായ മനോജ് അറോറ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്.
Post Your Comments