Latest NewsIndia

ഉള്ളി വില കൂടാനായി പൂഴ്ത്തിവെച്ചതായി സംശയം; മൊത്തക്കച്ചവട ഗോഡൗണുകളില്‍ വ്യാപക റെയ്ഡ്

മംഗളുരു: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. പലയിടത്തും വില 200ലെത്തി. കര്‍ണാടകയില്‍ യശ്വന്ത്പൂര്‍, ഹബ്ബള്ളി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരില്‍ ഉള്ളി വില കിലോഗ്രാമിന് 200 രൂപയാണ്. കേരളത്തല്‍ 150 മുതല്‍ 175 രൂപ വരെയാണ് വില. തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ 140 മുതല്‍ 170 രൂപ വരെ യാണ് വില.വിതരണത്തിലുണ്ടായിരിക്കുന്ന കനത്ത ഇടിവാണ് വില വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അതേസമയം മാര്‍ക്കറ്റില്‍ മനപ്പൂര്‍വം വിലക്കയറ്റമുണ്ടാക്കാനായി മൊത്തക്കച്ചവടക്കാര്‍ ഉള്ളി പൂഴ്ത്തിവെച്ചതായി സംശയമുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ മൊത്തക്കച്ചവട ഗോഡൗണുകളില്‍ സംസ്ഥാന സര്‍ക്കാര്‍ റെയ്ഡ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച വരെ 150ലേറെ റെയ്ഡുകള്‍ നടത്തിക്കഴിഞ്ഞു.കര്‍ണാടകയില്‍ വിലക്കയറ്റത്തെ തുടര്‍ന്ന് തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് ഉള്ളി മംഗളൂരു തുറമുഖം വഴി ഇറക്കുമതി ചെയ്ത് കര്‍ണാടകയിലെ വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. 50 ടണ്‍ ഉള്ളിയാണ് കപ്പല്‍ മാര്‍ഗം കഴിഞ്ഞ ദിവസം എത്തിയത്. ക്ഷാമം രൂക്ഷമായതോടെയാണിത്. മുംബൈയിലെ ഏജന്‍സി വഴിയാണ് ഉള്ളിയെത്തിയത്. ഉത്തരേന്ത്യയില്‍ നിന്ന് എത്തുന്ന ഉള്ളിയേക്കാള്‍ വലുപ്പം കൂടുതലുള്ളതാണ് തുര്‍ക്കി ഉള്ളി.

ക്ഷാമം തുടരുകയാണെങ്കില്‍ കൂടുതല്‍ ഉള്ളി എത്തിക്കുമെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.വില അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഇടപെടുന്നുണ്ട്. ഇറക്കുമതി നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ അമിത്ഷാ അധ്യക്ഷനായ മന്ത്രിതല ഉപസമിതി യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചേക്കുമെന്നാണ് അറിയുന്നത്.ചെന്നൈയിൽ 50% ലോഡ് നാസിക്കില്‍ നിന്നും ബാക്കിയുള്ളതു തെലങ്കാനയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണു സാധാരണ വരാറുള്ളത്.

എന്നാല്‍ നാസിക്കില്‍ നിന്ന് 20% ലോഡ് മാത്രമേ ഇപ്പോള്‍ വരുന്നുള്ളൂ. ദിവസേന 80 ട്രക്ക് ലോഡ് ഉള്ളി വരുന്നത് ഇപ്പോള്‍ 35 ട്രക്ക് ആയി കുറഞ്ഞു. ഓരോ ട്രക്കിലും 20 ടണ്‍ ഉള്ളി ആണ് ഉണ്ടാവുക.പൂഴ്ത്തിവെപ്പ് തടയാനായി ചെറുകിട വന്‍കിട വ്യാപാരികള്‍ക്ക് സംഭരിക്കാവുന്ന പരമാവധി സ്റ്റോക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സെക്രട്ടറി സമിതിയെ അറിയിച്ചു. പ്രത്യേക സാഹചര്യത്തില്‍ ചെറുകിട വ്യാപാരികള്‍ക്ക് അഞ്ച് ടണ്ണും വന്‍കിട വ്യാപാരികള്‍ക്ക് 25 ടണ്‍ ഉള്ളിയും മാത്രമേ സംഭരിക്കാനാകൂ.

ഉള്ളി വില കുറയാത്ത സാഹചര്യത്തില്‍ എംഎംടിസി വഴി 4,000 ടണ്‍ ഉള്ളിക്ക് കൂടിയുള്ള അധികം കരാര്‍ നല്‍കിയിട്ടുണ്ട്. ഉള്ളി വിലയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം ഉയരുന്നതും സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button