Latest NewsNewsAutomobile

വിവിധ മോഡൽ വാഹനങ്ങൾ മാരുതി സുസുക്കി തിരിച്ച് വിളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കിവിവിധ മോഡൽ വാഹനങ്ങൾ തിരിച്ച് വിളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സിയാസ്, അടുത്തിടെ പുറത്തിറിക്കിയ എർട്ടിഗ XL6 എന്നീ വാഹനങ്ങളുടെ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് പതിപ്പുകളാകും കമ്പനി തിരിച്ച് വിളിക്കുക. ISG (ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ) സിസ്റ്റത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിലവിലുള്ള സ്റ്റോക്കുകളുടെ വിൽപ്പന നിർത്തിവയ്ക്കാൻ ഡീലർഷിപ്പുകളോട് കമ്പനി ആവശ്യപ്പെട്ടതായും ഈ മോഡലുകൾ ഫാക്ടറിയിൽ നിന്ന് കയറ്റിവിടുന്നതും നിർത്തലാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also read : കൊമ്പനെ കുടുക്കി മോട്ടോര്‍ വാഹനവകുപ്പ്

2019 ജനുവരി ഒന്നിനും 21 നവംബനും ഇടയിൽ നിർമിച്ച 63,493 യൂണിറ്റ് വാഹങ്ങളിലാണ് ഇപ്പോൾ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. ഉടമകൾക്ക് രാജ്യത്തെ അംഗീകൃത ഡീലർഷിപ്പുകൾ വഴി ഇക്കാര്യം മാരുതി അറിയിക്കും. അവരുടെ കാറുകൾ സൗജന്യമായി റിപ്പയർ ചെയ്തു നൽകുമെന്നും അതേ കാലയളവിൽ അവർക്ക് ഉപയോഗിക്കാൻ പകരം വാഹനങ്ങൾ നൽകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2018 ഓഗസ്റ്റിലാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റിൽ 1.5 ലിറ്റർ നാല് സിലിണ്ടർ K15B SHVS പെട്രോൾ എഞ്ചിൻ അവതരിപ്പിച്ചത്.കഴിഞ്ഞ വർഷം അവസാനം പുതിയ തലമുറ മോഡൽ അവതരിപ്പിച്ചപ്പോൾ ഈ എൻജിൻ പുതിയ എർട്ടിഗയിലും അവതരിപ്പിക്കുകയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button