Latest NewsNewsIndia

ഉള്ളി വില കുറച്ച് വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ ചൂണ്ടു വിരല്‍ കടിച്ചുമുറിച്ചു

നൈനിറ്റാള്‍: ഉള്ളിവില വര്‍ധനവില്‍ പ്രതിഷേധിച്ച് കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കുടിച്ചു മുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിനാണ് സംഭവം. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ നന്ദന്‍ മെഹ്റയുടെ വിരലാണ് കടിച്ചു മുറിച്ചത്. ബിജെപി അനുഭാവിയായ മനീഷ് ബിഷ്ട് എന്നയാളാണ് ആക്രമണം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കിലോയ്ക്ക് 30 രൂപ നിരക്കിലാണ് ഉള്ളി വില്‍പന നടത്തിയത്. ഇതില്‍ പ്രകോപിതനായ മനീഷ് ബിഷ്ട് തെറിവിളിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. മനീഷ് ബിഷടിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച നന്ദന്‍ മെഹ്റയെയാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടുണ്ട്. പിന്നീട് പൊലീസെത്തി ബിഷ്ടടിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button