Jobs & Vacancies

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനങ്ങൾക്ക് അപേക്ഷിക്കാം

സംസ്ഥാന ദാരിദ്ര നിർമ്മാർജ്ജന മിഷനിൽ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. മലപ്പുറത്ത് രണ്ടും കൊല്ലം, കോട്ടയം, പാലക്കാട്, കോഴിക്കോട് വയനാട് ജില്ലകളിൽ ഓരോ ഒഴിവുമുണ്ട്. ശമ്പള സ്‌കെയിൽ 26500 – 56700 (പുതുക്കിയത്). യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം, സംഘാടന പാടവം ഉണ്ടായിരിക്കണം. ദാരിദ്ര്യ നിർമ്മാർജ്ജന – തൊഴിൽദാന പദ്ധതികൾ നടപ്പിലാക്കുന്ന പ്രവർത്തന മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസന/ സാമൂഹികക്ഷേമ/ പട്ടികജാതി – പട്ടികവർഗ വികസന/ മത്സ്യബന്ധന വകുപ്പുകളിലെ ഓഫീസർമാർക്ക് മുൻഗണന. കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യു) എം.എ സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 19, വൈകിട്ട് അഞ്ച് മണി. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഡിസംബർ 20ന് രാവിലെ 10 മുതൽ. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org.

shortlink

Related Articles

Post Your Comments

Related Articles


Back to top button