Latest NewsUSANews

ട്രംപിനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടി അടിസ്ഥാന രഹിതം; പ്രതികരണവുമായി വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: ട്രംപിനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടി അടിസ്ഥാന രഹിതമെന്ന് വൈറ്റ്ഹൗസ്. അതുകൊണ്ടു തന്നെ ഇംപീച്ച്‌മെന്റ് നടപടി അവസാനിപ്പിക്കണമെന്ന് ഹൗസ് ജുഡീഷറിയോട് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നത് വെറുതെ സമയം കളയാനാണെന്നും വൈറ്റ്ഹൗസ് അധികൃതര്‍ അറിയിച്ചു.

അതേസമയം ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നപടികളുമായി മുന്നോട്ട് പോകണമെന്ന് നാന്‍സി പലോസി നിര്‍ദ്ദേശിച്ചു. ട്രംപിനോട് യാതൊരു വിധ അനിഷ്ടവുമില്ലെന്നും മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ഇംപീച്ചമെന്റ് നടപടിക്ക് മുതിര്‍ന്നതെന്നും നാന്‍സി പെലോസി അറിയിച്ചു. ഹൗസ് ഇന്റലിജന്റ്‌സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഹൗസ് ജുഡിഷ്യറി പരിശോധിച്ച് വരികയാണെന്നും സ്പീക്കറും ഡെമോക്രാറ്റ് പാര്‍ട്ടി നേതാവുകൂടിയായ നാന്‍സി പെലോസി അറിയിച്ചു.

ALSO READ: വീണ്ടും വെടിവെപ്പ്: നാവികസേന കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉൾപ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് ദേശീയ താത്പര്യങ്ങള്‍ ബലികഴിച്ചെന്നും ഇംപീച്ച് ചെയ്യാന്‍ തെളിവുകളുണ്ടെന്നും ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പ് ജയിച്ച് വീണ്ടും പ്രസിഡന്റാകാന്‍ ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ജനപ്രതിനിധി സഭയിലെ ഇന്റലിജന്‍സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇംപീച്ച്മെന്റിലേക്കു കാര്യങ്ങള്‍ നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button