ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ മുസാഫര്‍ അഹമ്മദ് വാനി കശ്മീരില്‍ കീഴടങ്ങി. അതിര്‍ത്തിയില്‍ വെച്ച് ഇയാള്‍ ബി എസ് എഫിന് മുന്നില്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. ജമ്മു കശ്മീരിലെ പുല്വാമ സ്വദേശിയാണ് മുപ്പത്തിനാല് വയസ്സുകാരനായ വാനി. കഴിഞ്ഞ നവംബര്‍ 25ന് പുല്വാമയിലെ ദ്രാബ്ഗാം ഗ്രാമത്തില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരരുടെ കൂട്ടത്തില്‍ പെട്ടയാളായിരുന്നു മുസാഫര്‍ അഹമ്മദ് വാനി.
ഉള്ളി വില കൂടാനായി പൂഴ്ത്തിവെച്ചതായി സംശയം; മൊത്തക്കച്ചവട ഗോഡൗണുകളില്‍ വ്യാപക റെയ്ഡ്
ഏറ്റുമുട്ടലില്‍ ഇര്‍ഫാന്‍ അഹമ്മദ് ഷെയ്ഖ്, ഇര്‍ഫാന്‍ അഹമ്മദ് റാവുത്തര്‍ എന്നീ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിന് തയ്യാറായി വന്ന തീവ്രവാദികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് വാനിയായിരുന്നു. നവംബര്‍ 25ആം തീയതി നടന്ന ഏറ്റുമുട്ടലില്‍ ഭീകരര്‍ കശ്മീരിലെ ശാദിമാര്‍ഗില്‍ വാഹന ചെക്പോസ്റ്റില്‍ പരിശോധന നടത്തുകയായിരുന്ന സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. കശ്മീരിലെ പ്രാദേശിക ഹിസ്ബുള്‍ നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായിരുന്നു ഈ ഭീകരര്‍.
Post Your Comments