മഡ്രിഡ്: കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന സ്പെയിനിലെ മഡ്രിഡിൽ സ്വീഡിഷ് കാലാവസ്ഥാപ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെർഗ് എത്തി. കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ഗൗരവമായി ചിന്തിക്കണമെന്നും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് യുവതീയുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ചില്‍ ഗ്രെറ്റ പങ്കെടുക്കും. ണ്ടാഴ്ചനീളുന്ന പരിപാടി യു.എന്‍. ആണ് സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് കാലാവസ്ഥാ ഉച്ചകോടി തുടങ്ങിയത്. ചിലിയില്‍ നടത്താനിരുന്ന പരിപാടി അവിടെ ജനകീയപ്രക്ഷോഭങ്ങളെത്തുടര്‍ന്നാണ് മഡ്രിഡിലേക്ക് മാറ്റിയത്.
Read also: പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കുന്ന പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തി : പ്രത്യാഘാതം ഗുരുതരം
പതിനാറുകാരിയായ ഗ്രെറ്റ വെര്‍ജീനിയയില്‍നിന്ന് കഴിഞ്ഞമാസം കട്ടമരത്തിലാണ് മഡ്രിഡിലേക്ക് പുറപ്പെട്ടത്. അറ്റ്‌ലാന്റിക് സമുദ്രം താണ്ടി കഴിഞ്ഞയാഴ്ച പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്‌ബണിലെത്തി അവിടെ നിന്ന് ട്രെയിനില്‍ മഡ്രിഡിലേക്ക് എത്തിയത്. അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളാത്ത ഗതാഗതമാര്‍ഗം എന്ന നിലക്കാണ് വിമാനയാത്ര ഒഴിവാക്കി കട്ടമരം തിരഞ്ഞെടുത്തത്.
Post Your Comments