Latest NewsIndia

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാര്‍: നരേന്ദ്ര മോദി ചുമക്കുന്നത് ആ സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍: അക്കമിട്ട് നിരത്തി രഘുറാം രാജന്‍

പുതിയ ടെക്നോളജിയ്ക്കും, വിത്തിനും, ഭൂമിക്കും പണം നല്‍കേണ്ടതിന് പകരം കടം എഴുത്തിത്തള്ളി സഹായിച്ച സര്‍ക്കാരുകളുടെ പാപഫലവും നരേന്ദ്രമോദി സര്‍ക്കാരിന് അനുഭവിക്കേണ്ടി വന്നുവെന്നും രഘുറാം രാജന്‍ പറഞ്ഞു

മുംബൈ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കു പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാരെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. അന്നത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റെടുത്താണ് 2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.ഇന്ത്യ ഇപ്പോള്‍ അഭിമുഖികരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍ ഇതു തന്നെയാണെന്നും രഘുറാം രാജന്‍ പറഞ്ഞു. ഇന്ത്യ ടുഡെയില്‍ എഴുതിയ ലേഖനത്തിലാണ് മോദി സര്‍ക്കാര്‍ ചുമക്കുന്ന ദുരിതങ്ങള്‍ രഘുറാം രാജന്‍ അക്കമിട്ട് നിരത്തിയത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവെച്ച നിരവധി ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളാണ് പ്രധാനമന്ത്രി മോദി തലയിലേറ്റിയതത്. സ്ഥലം ഏറ്റെടുക്കല്‍, കല്‍ക്കരി, ഗ്യാസ് എന്നിവയുടെ ലഭ്യത കുറവ്, സര്‍ക്കാര്‍ ക്ലിയറന്‍സുകള്‍ ലഭിക്കുന്നത് വൈകല്‍ എന്നിവയാണ് പദ്ധതികള്‍ക്ക് തടസ്സമായി. ഇതു മാറ്റാന്‍ മോദി സര്‍ക്കാര്‍ വളരെയധികം പ്രതിസന്ധികളാണ് അഭിമുഖീകരിച്ചത്. ഊര്‍ജ്ജ ഉത്പാദനവും, വിതരണവും നടത്താന്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വന്നു. പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ മുന്നിട്ടിറങ്ങി.

പിണറായി സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നു; പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം

ഇതും വലിയ ഭാരമാണ് സര്‍ക്കാരിന്റെ ചുമലിലേക്ക് എടുത്തുവെച്ചത്. വിപണിയില്‍ ലോണ്‍ ലഭിക്കാത്ത അവസ്ഥയാണ് മൂന്നാമത്തെ വിഷയം. തിരിച്ചടയ്ക്കാത്ത ലോണുകള്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ എത്തിയതോടെ കടം കൊടുക്കുന്നത് ബാങ്ക് കുറച്ചു. തെറ്റായ നിരക്കും, സബ്‌സിഡികളുമായി കാര്‍ഷിക മേഖല വര്‍ഷങ്ങളായി തകര്‍ച്ചയിലാണ്.കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ ഒഴിവാക്കാന്‍ കഴിയാത്ത പ്രതിസന്ധി മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ദുരിതമായി തലയിലേറി.

പുതിയ ടെക്നോളജിയ്ക്കും, വിത്തിനും, ഭൂമിക്കും പണം നല്‍കേണ്ടതിന് പകരം കടം എഴുത്തിത്തള്ളി സഹായിച്ച സര്‍ക്കാരുകളുടെ പാപഫലവും നരേന്ദ്രമോദി സര്‍ക്കാരിന് അനുഭവിക്കേണ്ടി വന്നുവെന്നും രഘുറാം രാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button