ഗര്‍ഭിണിയായ ഭാര്യക്ക് ആശുപത്രിയില്‍ ഇരിക്കാന്‍ കസേര കിട്ടാഞ്ഞതോടെ സ്വന്തം മുതുക് കസേരയാക്കി ഭര്‍ത്താവ്. സംഭവത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ചൈനയില്‍ ആണ് സംഭവം. പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയെ പതിവ് പരിശോധനയ്ക്കായി കൊണ്ടുവന്നതായിരുന്നു ഭര്‍ത്താവ്. ഡോക്ടറുടെ അടുത്ത് നല്ല തിരക്കായിരുന്നു. സമയം കടന്നുപോയതോടെ ഭാര്യയ്ക്ക് തളര്‍ച്ച മൂലം നില്ക്കാനായില്ല. ആരും ഇവരുടെ അവസ്ഥ പരിഗണിച്ച് കസേര നല്‍കിയതുമില്ല. ഇതോടെ ഭര്‍ത്താവ് ഭാര്യയോട് മുതുകത്ത് ഇരുന്നുകൊള്ളാന്‍ പറഞ്ഞു. വേറെ നിവര്‍ത്തിയില്ലാത്തതിനാല്‍ ഇവര്‍ ഭര്‍ത്താവിന്റെ മുതുകത്ത് ഇരുന്നു. തറയില്‍ മുതുക് കുനിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ എതിര്‍വശത്ത് നിരവധിപ്പേര്‍ കസേരകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ ദാരുണമായ കാഴ്ച കണ്ടിട്ടും ആരും സീറ്റ് നല്‍കിയില്ല. ആശുപത്രിയുടെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വീഡിയോ പുറത്തുവന്നതോടെ ഭര്‍ത്താവിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍ മറ്റുള്ളവരെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തി.
Post Your Comments