Latest NewsIndiaNewsBusiness

24 മണിക്കൂർ നെഫ്റ്റ് സേവനം : നിർണായക തീരുമാനവുമായി റിസർവ് ബാങ്ക്

മുംബൈ : ഡിജിറ്റൽ പണമിടപാടുകൾക്കായുള്ള നെഫ്റ്റ് സേവനം 24 മണിക്കൂറാക്കുന്ന നിർണായക നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസംബർ 16 മുതൽ നെഫ്റ്റ് സേവനം 24 മണിക്കൂറിലേക്ക് മാറും. അന്നെ ദിവസം രാത്രി 12.30ഓടെ നെഫ്റ്റ് ഉപയോഗിച്ച് ആദ്യ ഇടപാട് നടത്താൻ സാധിക്കും. ഈ സൗകര്യം ഡിസംബറോടെ ഏർപ്പെടുത്തുമെന്ന് ഓഗസ്റ്റിൽ തന്നെ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

Also read : വിവിധ മോഡൽ വാഹനങ്ങൾ മാരുതി സുസുക്കി തിരിച്ച് വിളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

നെഫ്റ്റ് 24 മണിക്കൂറും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള നിയമാവലികൾ തന്നെയാകും പുതിയ സൗകര്യത്തിലും ബാധകമാവുക. ബാങ്കുകളുടെ പ്രവർത്തനസമയത്തിന് ശേഷം ഇടപാടുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറും. അവധിദിവസങ്ങളിലും നെഫ്റ്റ് ഇടപാടുകൾ നടത്താൻ കഴിയുമെന്നതു ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button