ഇന്ത്യൻ ജനത കാത്തിരുന്ന അല്ലെങ്കിൽ ആഗ്രഹിച്ചിരുന്ന വിധിയാണ് ഇന്ന് നടപ്പിലായത്. ജനങ്ങൾ ആഗ്രഹിച്ച ഒരു വർത്തയുമായാണ് ഇന്ന് രാജ്യം ഉണർന്നത്. അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം ചുട്ടെരിച്ച വനിതാ ഡോക്ടറുടെ കൊലപാതകികളെ പൊലീസ് വെടിവെച്ചു കൊന്നു എന്നാ വാര്‍ത്ത കേട്ടാണ് ഇന്ന് രാജ്യം ഉണര്‍ന്നത്. ഡോക്ടറെ ചുട്ടെരിച്ച അതേ സ്ഥലത്ത് വെച്ച് തന്നെയാണ് പ്രതികള്‍ക്കും ശിക്ഷ നടപ്പാക്കിയത്. ഓരോ ദിവസം കഴിയുമ്പോഴും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കൂടിവരുന്നതിനാൽ തന്നെ ജനങ്ങൾ ആഗ്രഹിച്ചതും പ്രതികൾക്ക് ഇത്തരത്തിലുള്ള ഒരു വിധിതന്നെ ആയിരുന്നു.
തെലുങ്കാന പൊലീസിന്റെ ഈ നടപടിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. എങ്കിലും ഭൂരിഭാഗം ജനതയും ഈ നടപടിയെ ആഘോഷമാക്കിയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ പലരും ഈ നടപടിയെ പിന്തുണയ്ക്കുമ്ബോള്‍ മറ്റു ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്. വി.പി സജ്ജനാര്‍ എന്ന ഐ പി എസ് ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ സംഭവം അല്ല ഇന്നത്തെ വിഷയം. ഇതിന് മുന്‍പും ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ കൊല നടത്തിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഇതിന് മുമ്പ് 2008 ല്‍ വാറങ്കല്‍ എസ്പിയായിരി
ക്കുമ്ബോള്‍ രണ്ടു യുവതികള്‍ക്ക് നേര്‍ക്ക് ആസിഡാക്രമണം നടത്തിയ പ്രതികളെ ഇദ്ദേഹം ഇതുപോലെ ഒരു ഏറ്റമുട്ടലില്‍ വധിച്ചിരുന്നു. ആ ഒരു സംഭവത്തിനു ശേഷം പൊതുജനങ്ങള്‍ക്കിടിയില്‍ ഇദ്ദേഹം ഒരു ‘ഹീറോ’ ആയി മാറി. ഒട്ടേറെ സ്വീകരണ പരിപാടികളും അന്ന് ഈ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഡോക്ടറെ ചുട്ടെരിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്താന്‍ കൊണ്ടുവന്നതായിരുന്നു പ്രതികളെ. അതിനിടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെയാണ് നാലുപേരെയും പൊലീസ് വെടിവെച്ചുകൊന്നത്. രാവിലെ 7.30 നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യം നടുങ്ങിയ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിക്കുമ്ബോള്‍ മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലേ എന്ന ചോദ്യവും ഇതോടെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.
ഹൈദരാബാദ് – ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണയാണ് പീഡിപ്പിച്ചത്. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുഞ്ഞിരുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.അന്ന് മുതൽ വൻ പ്രതിഷേധം തന്നെ ഉയർന്നിരുന്നു. പ്രതികളെ തൂക്കിക്കൊല്ലണം എന്നായിരുന്നു ജനതയുടെ വികാരവും. സജ്ജനാർ നടപ്പിലാക്കിയത് ജനങ്ങളുടെ വിധിയാണ്, അതിൽ ആരാച്ചാരും കോടതിയും എല്ലാം സജ്ജനാരും.
സ്ത്രീകള്‍ക്ക് നേരെ കൈ ഉയര്‍ത്തിയവന്റെ വിരലുകളല്ല തലയാണ് അരിയേണ്ടത് എന്ന സിനിമാ ഡയലോഗല്ല, ഇതാണ് ഹീറോയിസം.ഇദ്ദേഹമാണ് ജനങ്ങൾ കാത്തിരുന്ന ഹീറോ എന്നിങ്ങനെയെല്ലാം അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ജനങ്ങൾ രംഗത്തെത്തിയുണ്ട്
Post Your Comments