മുംബൈ : ആരംഭത്തിലെ നേട്ടം ഇന്നും കൈവിട്ട് ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 334.44 പോയിന്റ് ഉയർന്ന് 40445.15ലും നിഫ്റ്റി 104.20 പോയിന്റ് ഉയർന്ന് 11914.20ലുമാണ് വ്യാപാരം ഇന്ന് അവസാനിച്ചത്. ബിഎസ്ഇയിലെ 863 ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1634 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 178 ഓഹരികള്‍ക്ക് മാറ്റമില്ല. ഫാര്‍മ, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, ഐടി,പൊതുമേഖല ബാങ്ക്, വാഹനം, ഉള്‍പ്പടെ മിക്ക ഓഹരികളും നഷ്ടത്തിലായിരുന്നു.
Also read : ഓഹരി വിപണിയിൽ ഉണർവ് : ഇന്നത്തെ വ്യാപാരം ആരംഭിച്ചതും നേട്ടത്തിൽ
ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇന്‍ഫ്രടെല്‍, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്,കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഒഎന്‍ജിസി, മാരുതി സുസുകി,ഗെയില്‍, എംആന്റ്എം, യെസ് ബാങ്ക്, എസ്ബിഐ, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ഐടിസി,ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്സ് 99 പോയിന്റ് ഉയര്‍ന്ന് 40879ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 12043ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 299 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 107 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 19 ഓഹരികള്‍ക്ക് മാറ്റമില്ലാതെ നിന്നു.
Also read : തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ
കഴിഞ്ഞ ദിവസം നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി നഷ്ടത്തിലായിരുന്നു അവസാനിച്ചത്. സെന്‍സെക്സ് 70.70 പോയിന്റ് താഴ്ന്ന് 40,779.59 ലും നിഫ്റ്റി 24.80 പോയിന്റ് താഴ്ന്നു 12,018.40ലുമാണ് വ്യാപാരം അവസാനിച്ചത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്താത് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. ബിഎസ്ഇയിലെ 1111 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1339 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments