മുംബൈ : ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങി. സെന്‍സെക്സ് 99 പോയിന്റ് ഉയര്‍ന്ന് 40879ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 12043ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 299 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 107 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 19 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര,ഭാരതി ഇന്‍ഫ്രടെല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഒഎന്‍ജിസി, എസ്ബിഐ, യുപിഎല്‍, ഗെയില്‍, യെസ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ,എച്ച്ഡിഎഫ്സി, ഐടിസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി നഷ്ടത്തിലായിരുന്നു അവസാനിച്ചത്. സെന്‍സെക്സ് 70.70 പോയിന്റ് താഴ്ന്ന് 40,779.59 ലും നിഫ്റ്റി 24.80 പോയിന്റ് താഴ്ന്നു 12,018.40ലുമാണ് വ്യാപാരം അവസാനിച്ചത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്താത് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. ബിഎസ്ഇയിലെ 1111 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1339 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments