Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിൽ, റോഡിലൂടെ നടന്ന് പോകവെ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ജിദ്ദയിൽ മലപ്പുറം തൃക്കലങ്ങോട് സ്വദേശി നാരൻകുണ്ട് അബൂബക്കർ ‍(59) ആണ് മരിച്ചത്. ജിദ്ദ കിലോ-ഏഴിന് സമീപം അല്‍റവാബിയില്‍ റോഡിലൂടെ നടന്നുപോകുമ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കാറിടിക്കുകയായിരുന്നു.

Also read : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൗ​ന്ദ​ര്യ​റാ​ണിക്ക് ദാരുണാന്ത്യം

മഹജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. 28 വർഷമായി ജിദ്ദയില്‍ പ്രവാസിയായിരുന്ന അബൂബക്കർ ഇലക്ട്രോണിക് കടയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: സുലൈഖ, ഭാര്യ: ആയിഷ. രണ്ട് പെൺമക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button